പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന മേവട സുഭാഷ് ഗ്രന്ഥശാലക്ക് പുതിയ മന്ദിരം നിര്‍മ്മിക്കുന്നു. മാണി സി കാപ്പന്‍ MLAയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച 58 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ മന്ദിരം നിര്‍മിക്കുന്നത്. മാണി സി കാപ്പന്‍ MLA ശിലാസ്ഥാപനം നിര്‍വഹിച്ചു. സമ്മേളനത്തില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ബാബു K ജോര്‍ജ് അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്സി ജോര്‍ജ്, പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു, ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക് പഞ്ചായത്തംഗം ജോസി ജോസഫ് , ഗ്രാമപഞ്ചായത്തംഗം മഞ്ജു ദിലീപ് , T C ശ്രീകുമാര്‍ , ഗ്രന്ഥശാലാ പ്രസിഡന്റ് വേണുഗോപാല്‍, സെക്രട്ടറി PT തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനുശേഷം ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കായുള്ള സ്വാഗത സംഘ രൂപീകരണ യോഗവും നടന്നു.
0 Comments