Breaking...

9/recent/ticker-posts

Header Ads Widget

നീലൂര്‍ പൂവേലില്‍ ചാക്കോയും ഭാര്യ ഡെയ്സിയും പാലാ താലൂക്ക് ഓഫീസ് പടിക്കല്‍ പ്രതിഷേധ സമരം നടത്തി.



ഏറെ നൂലാമാലകള്‍ക്ക് ശേഷം പോക്കുവരവ് ചെയ്ത് ലഭിച്ച സ്ഥലം അളന്ന് തിരിച്ച് ലഭിക്കാന്‍ വൈകുന്നുവെന്ന് ആരോപിച്ച് 78 വയസ്സായ ബധിരനും മൂകനുമായ നീലൂര്‍ പൂവേലില്‍ ചാക്കോയും ഭാര്യ ഡെയ്സിയും പാലാ താലൂക്ക് ഓഫീസ് പടിക്കല്‍ പ്രതിഷേധ സമരം നടത്തി. സ്ഥലത്തെത്തിയ മാണി സി കാപ്പന്‍ എംഎല്‍എ, ആര്‍ഡിഒയുടെയും തഹസില്‍ദാരുടെയും സാന്നിധ്യത്തില്‍ പരിഹാരം നിര്‍ദേശിച്ച് പ്രശ്‌നം അവസാനിപ്പിച്ചു. 


 മറ്റ് ചിലര്‍ക്ക് പോക്കുവരവ് ചെയ്ത സ്ഥലം തിരികെ ലഭിക്കുന്നതിന് ജില്ലാ കളക്ടറുടെയും ഹൈക്കോടതിയുടെയും അനുകൂലമായ ഉത്തരവുകള്‍ ലഭിച്ചിട്ടും വൈകിയതോടെ സമരത്തെ തുടര്‍ന്നാണ് ആവ്ചകള്‍ക്ക് മുന്‍പ് ഇരുവര്‍ക്കും ഭൂമി പോക്ക് വരവ് ചെയ്ത് ലഭിച്ചത്. എന്നാല്‍ അളന്ന് തിരിച്ച് ലഭിക്കാന്‍ വൈകിയതോടെയാണ് വീണ്ടും ഇവര്‍ സിവില്‍ സ്‌റ്റേഷന് മുന്നില്‍ സമരവുമായി എത്തിയത്. സമരത്തെപ്പറ്റി അറിഞ്ഞ് മാണി സി. കാപ്പന്‍ എം.എല്‍.എ. താലൂക്ക് ഓഫീസ് പടിക്കല്‍ എത്തുകയും കാര്യങ്ങള്‍ അന്വേഷിച്ചറിയുകയും ചെയ്തു. ബൈറ്റ്- മാണി സി. കാപ്പന്‍ മീനച്ചില്‍ ആര്‍.ഡി.ഒ. കെ.എം. ജോസുകുട്ടി, തഹസില്‍ദാര്‍ ലിറ്റിമോള്‍ തോമസ് എന്നിവരെ സംഭവസ്ഥലത്തേക്ക് വിളിച്ചു വരുത്തുകയും പ്രശ്നം പരിഹരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കുകയും തുടര്‍ന്ന് 17-ന് മുമ്പായി ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി.

Post a Comment

0 Comments