Breaking...

9/recent/ticker-posts

Header Ads Widget

മോനിപ്പള്ളി വാക്കപ്പുലം റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.



കൊഴുവനാല്‍ പഞ്ചായത്തിലെ മോനിപ്പള്ളി വാക്കപ്പുലം റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്. കൊഴുവനാല്‍ പഞ്ചായത്തിലെ 5, 8, 10 വാര്‍ഡുകളില്‍ കൂടി കടന്നു പോകുന്ന ഈ റോഡില്‍ പല പ്രാവശ്യം ടാറിംഗ് നടത്തിയിട്ടും മെറ്റല്‍ ഇളകി ഒട്ടും ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയാണുള്ളത്.
 റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് ഇരു ചക്രവാഹനങ്ങളടക്കം അപകടത്തില്‍പെടുന്ന സാഹചര്യമാണുള്ളത്. 120 മീറ്റര്‍ ദൂരം കോണ്‍ക്രീറ്റിംഗ് നടത്തുന്നതിനും 800 മീറ്റര്‍ ദൂരം ടാറിംഗ് നടത്തുന്നതിനുമാണ് ഇപ്പോള്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചുള്ള കോണ്‍ക്രീറ്റിംഗിന്റെയും ടാറിംഗിന്റെയും നിര്‍മ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ മഞ്ജു ദിലീപ് അദ്ധ്യക്ഷത വഹിച്ചു. ജോയി മാടയാങ്കല്‍, ജോഷി പുളിക്കല്‍, അഡ്വ. ബേബിച്ചന്‍ ഊരകത്ത്, തോമസുകുട്ടി മോനിപ്പള്ളി, എം.ഒ. ആന്റണി മാടയാങ്കല്‍, സാബു കല്ലൂര്‍, ടോമിച്ചന്‍ കൊച്ചുമുറി, അപ്പച്ചന്‍ കണയങ്കല്‍, സാബു നരിവേലില്‍, റോയി പുളിക്കല്‍, ജോയി കണയങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments