Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപള്ളി സഹകരണ ബാങ്ക് ഒരുകോടി 4 ലക്ഷം രൂപ ലാഭം നേടി



മരങ്ങാട്ടുപള്ളി സര്‍വീസ് സഹകരണ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരുകോടി 4 ലക്ഷം രൂപ ലാഭം നേടിയതായി ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അരക്കോടിയോളം രൂപ ബാങ്കിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി കരുതലായി നീക്കിവെച്ചതിനുശേഷം ആണ് ഈ ലാഭം നേടിയത്. അംഗങ്ങള്‍ക്ക് 25 ശതമാനം ലാഭവിഹിതം നല്‍കുന്നതിന് പൊതുയോഗം തീരുമാനിച്ചതായി ബാങ്ക് ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ട് കോടിയോളം രൂപയുടെ പലിശയിളവ് കര്‍ഷകര്‍ക്കായി നല്‍കി. വിവിധ കൃഷികള്‍, ബിസിനസ്, കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍, വാഹനം വാങ്ങാന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മിതമായ നിരക്കില്‍ വായ്പകള്‍ നല്‍കി വരുന്നുണ്ട്. 17523 അംഗങ്ങളും 179 കോടി രൂപ നിക്ഷേപം 115 കോടി രൂപ വായ്പയും 210 കോടി രൂപ പ്രവര്‍ത്തന മൂലധനവും ഉള്ള ബാങ്ക് ഐഎസ്ഒ സര്‍ട്ടിഫൈഡ് ക്ലാസ് 1 സൂപ്പര്‍ ഗ്രേഡ്് ബാങ്ക് ആയാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് കേരള ബാങ്ക് ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് അവാര്‍ഡും ബാങ്കിന് ലഭിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് എം എം തോമസ് വൈസ് പ്രസിഡന്റ് അജികുമാര്‍ മറ്റത്തില്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ജിജോ കെ ജോസ് , ജോസ് തോമസ്, സിജോ മോന്‍ എ ജെ, തുളസിദാസ് , മാത്യുക്കുട്ടി ജോര്‍ജ്, ജോണി അബ്രാഹം, നിര്‍മ്മല ദിവാകരന്‍, ആന്‍സമ്മ സാബു, സെക്രട്ടറി ജോജിന്‍ മാത്യു എന്നിവര്‍ പങ്കെടുത്തു. 



Post a Comment

0 Comments