Breaking...

9/recent/ticker-posts

Header Ads Widget

മൈ ജിയില്‍ മാസ്സ് ഓണം സീസണ്‍ 3 അവസാന ഘട്ട നറുക്കെടുപ്പ് നടന്നു



ആകര്‍ഷകമായ ഓഫറുകളോടെ ടെലിവിഷനുകളും, മൊബൈല്‍ ഫോണുകളും ഗൃഹോപകണങ്ങളുമായി ഓണത്തെ വരവേറ്റ മൈ ജിയില്‍ മാസ്സ് ഓണം സീസണ്‍ 3 അവസാന ഘട്ട നറുക്കെടുപ്പ് നടന്നു. കേരളത്തിലെ 140 ലധികം ഷോറൂമുകളില്‍ മൈ ജി ഓണം സെയിലിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. കോട്ടയം എം.സി റോഡിലെ മൈ ജി ഫ്യൂച്ചര്‍ ഷോറൂമിലാണ് അവസാനഘട്ട നറുക്കെടുപ്പ് നടന്നത്. 

കോഴിക്കൊടും, കണ്ണൂരുമുള്ള മൈ ജി ഫ്യൂച്ചര്‍ ഷോറൂമുകളിലും ഇതോടൊപ്പം നറുക്കെടുപ്പ് നടന്നു. ആദ്യഘട്ട നറുക്കെടുപ്പുകളില്‍ നിരവധി ഭാഗ്യശാലികള്‍ക്ക് വലിയ സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. അവസാനഘട്ടത്തില്‍  5 കാറുകള്‍, 14 സ്‌കൂട്ടറുകള്‍, 14 പേര്‍ക്ക് ഒരുലക്ഷം രൂപ ക്യാഷ് പ്രൈസ് ,14 ദമ്പതികള്‍ക്ക് ഫോറിന്‍ ട്രിപ്പ്, 14 പേര്‍ക്ക് ഒരു പവന്‍ സ്വര്‍ണ്ണം എന്നീ സമ്മാനങ്ങള്‍ക്ക് അര്‍ഹരായവരെ കണ്ടെത്താനാണ് അവസാനഘട്ട നറുക്കെടുപ്പ് സംഘടിപ്പിച്ചത്. കോട്ടയം മൈ ജി ഫ്യൂച്ചറില്‍ പൗരപ്രമുഖരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. കോട്ടയം അതിരുപത സഹായ മെത്രാന്‍ ഡോ. ഗിവര്‍ഗീസ് മാര്‍ അപ്രേം, നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, തോമസ് ചാഴികാടന്‍ Ex MP , നഗരസഭാംഗങ്ങളായ TC റോയ് ,ഷൈനി, MA ഷാജി, സാബു തുടങ്ങിയവരാണ് ഭാഗ്യശാലികളെ കണ്ടെത്താനുള്ള കൂപ്പണ്‍ നറുക്കെടുപ്പില്‍ പങ്കെടുത്തത്.


Post a Comment

0 Comments