Breaking...

9/recent/ticker-posts

Header Ads Widget

ലഹരിവ്യാപനം തടയാന്‍ ലക്ഷ്യമിട്ട് ബോധവത്കരണ പരിപാടികളുടെ ഭാഗമായി നാടകാവതരണം



ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍  ലഹരിവ്യാപനം തടയാന്‍ ലക്ഷ്യമിട്ട്   ബോധവത്കരണ പരിപാടികളുടെ ഭാഗമായി നാടകാവതരണം നടത്തി.  ജനമൈത്രി പോലീസിന്റെ പ്രവര്‍ത്തനങ്ങളും ഉദ്ദേശലക്ഷ്യങ്ങളും പൊതു സമൂഹത്തിലേക്ക് എത്തിക്കുന്നതിനും, പോലീസും പൊതുജനങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും പോലീസ് സേനയിലെ കലാകാരന്മാരുടെ മികവ് പ്രയോജനപ്പെടുത്തിയാണ് നാടകാവതരണം നടത്തുന്നത്. കേരള പോലീസ് ജനമൈത്രി ഡ്രാമാ ടീം കേരളത്തിലുടനീളം സ്‌കൂളുകള്‍, കോളേജുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുമായി സഹകരിച്ച് ലഹരിക്കെതിരെയും, സ്ത്രീ സുരക്ഷ, സൈബര്‍ സുരക്ഷ തുടങ്ങി നിരവധി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. 

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പോലീസിനെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ മാറ്റുന്നതിനും പൗരബോധമുള്ള ഒരു പുതുതലമുറ വാര്‍ത്തെടുക്കുന്നതിനും  ലക്ഷ്യമിടുന്ന നാടകത്തിന്റെ അവതരണം കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.  ശാന്തവും ലളിതവുമായ ജീവിത സാഹചര്യങ്ങളെ ലഹരി ഉപയോഗത്തിന്റെ ദുരനുഭവങ്ങള്‍ ബാധിക്കുന്നതും ബന്ധങ്ങള്‍ തകരുന്നതും പ്രതീക്ഷയുണര്‍ത്തുന്ന യുവാക്കളുടെ ഭാവി ഇരുളിലാഴുന്നതും സരസമായി വിശദീകരിക്കുന്ന നാടകമാണ് അവതരിപ്പിച്ചത്. നാടകാവതരണത്തിന്റെ ഉദ്ഘാടനം കിടങ്ങൂര്‍ SHO മഹേഷ് നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സ്റ്റാനി എടത്തിപറമ്പില്‍ അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ ഷെല്ലി ജോസഫ് , ജയ തോമസ്, മാത്യു സിറിയക് എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments