Breaking...

9/recent/ticker-posts

Header Ads Widget

കടപ്പൂര് പബ്ലിക് ലൈബ്രറിയില്‍ നാട്ടരങ്ങ് കൂട്ടായ്മ.



കടപ്പൂര് പബ്ലിക് ലൈബ്രറിയില്‍ നാട്ടരങ്ങ് കൂട്ടായ്മ. കലാകാരന്‍മാര്‍ക്ക് അവരുടെ കലകള്‍ അവതരിപ്പിക്കുന്നതിനും ആശയ വിനിമയം നടത്തുന്നതിനുമായാണ് നാട്ടരങ്ങ് എന്ന പേരില്‍ കലാ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്.  കലാകാരന്മാര്‍ക്ക്  പ്രോത്സാഹനം നല്‍കുകയും ഗ്രാമത്തില്‍ സാംസ്‌കാരികതയുടെ കൂട്ടായ്മ നിലര്‍ത്തി മികച്ച കലാകാരന്‍മാരെ കണ്ടെത്തുകയും അവര്‍ക്കായി  വേദികള്‍ ഒരുക്കുകയുമാണ് നാട്ടരങ്ങ് ലക്ഷ്യമിടുന്നത്. 

ലൈബ്രറി ഹാളില്‍ ചേര്‍ന്ന നാട്ടരങ്ങ് കലാകൂട്ടായ്മ പ്രശസ്ത നാടന്‍ പാട്ടു കലാകാരന്‍ രഘുനാഥ് പുനര്‍ജനി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വി. കെ. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി പി.ഡി ജോര്‍ജ്, വൈസ് പ്രസിഡന്റ് ശശി കടപ്പൂര്, ബൈജു സി.എസ് എന്നിവര്‍ സംസാരിച്ചു. മാസത്തില്‍ ഒരിക്കല്‍ നാട്ടരങ്ങ് കൂടുവാനും കലാകാരന്‍മാര്‍ക്ക് വേദിയൊരുക്കുവാനും യോഗം തീരുമാനമെടുത്തു.ലൈബ്രറി ഭാരവാഹികകളായ ചിന്നു, പി.ജി ബിന്ദു, സ്മിത സനോജ്, ദിവ്യ, ആര്യ, പ്രസാദ്, അശോക് കുമാര്‍, ബിജു, വിനോദ് എന്നിവര്‍ പരിപാടികള്‍ക്ക്നേതൃത്വംനല്‍കി.


Post a Comment

0 Comments