Breaking...

9/recent/ticker-posts

Header Ads Widget

ഡ്രൈയര്‍ യൂണിറ്റിന്റെ ഉദ്ഘാടനം



മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ എക്‌സ്‌പോര്‍ട്ടിങ് ക്വാളിറ്റി ഡിഹൈഡ്രേഷന്‍ സംവിധാനത്തോട് കൂടി വിപുലീകരിച്ച് പ്രവര്‍ത്തനമാരംഭിക്കുന്ന ഡ്രൈയര്‍ യൂണിറ്റിന്റെ ഉദ്ഘാടനം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ നിര്‍വഹിച്ചു. വെജിറ്റബിള്‍സ്, ഫ്രൂട്‌സ്, കപ്പ, ചക്ക എന്നിവയുടെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനായാണ്  15 ലക്ഷം രൂപ ചെലവില്‍ പദ്ധതി നടപ്പിക്കുന്നത്. 

സാധാരണക്കാരായ കര്‍ഷകരില്‍ നിന്നും കുടുംബശ്രീ സംഘകൃഷി യൂണിറ്റുകളില്‍ നിന്നും ശേഖരിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍  മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ ആക്കി വിപണിയില്‍ എത്തിക്കുന്നതാണ് ഈ സംരംഭത്തിന്റെ പ്രത്യേകത. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാരാജു, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തുളസിദാസ്, മെമ്പര്‍മാരായ പ്രസീദാ സജീവ്, സന്തോഷ് എം എന്‍, നിര്‍മ്മല ദിവാകരന്‍,സലിമോള്‍ ബെന്നി,ലിസി ജോയി, ലിസി ജോര്‍ജ്, സാബു അഗസ്റ്റിന്‍, ജോസഫ് ജോസഫ് എന്നിവരും മുന്‍കൃഷി ഓഫീസര്‍ ഡെന്നീസ് ജോസഫ് കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഉഷ ഹരിദാസ്, വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്‍സി ബിനീഷ്, കുടുംബശ്രീ ജില്ലാ മിഷന്‍ പ്രോഗ്രാം മാനേജര്‍ പ്രശാന്ത് ശിവന്‍, കുടുംബശ്രീ അഗ്രി സി ആര്‍ പി രേഷ്മ ടി ബാബു, കുടുംബശ്രീ എംഇസി ധന്യ റോബി എന്നിവര്‍ സംസാരിച്ചു.


Post a Comment

0 Comments