Breaking...

9/recent/ticker-posts

Header Ads Widget

പാലാ പോലീസ് സ്റ്റേഷനിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തി



കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.പിയെ മര്‍ദിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി പാലാ പോലീസ് സ്റ്റേഷനിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തി. യൂത്ത്‌കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ആല്‍ബിന്‍ ഇടമനശ്ശേരിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് ഡി.സി.സി വൈസ് പ്രസിഡന്റ് Adv.ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. യൂത്ത്‌കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുബിന്‍ മാത്യൂ ,ഡി.സി.സി ജെനറര്‍ സെക്രട്ടി സി.റ്റി രാജന്‍, യൂ.ഡി.എഫ് പാലാ നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രഫ.സതീഷ് ചൊള്ളാനി , കോണ്‍ഗ്രസ് നേതാക്കള്‍ ആയ ഷോജി ഗോപി, രാഹുല്‍ പി.ന്‍.ആര്‍, സാബു എബ്രഹാം, റോബി ഊടുപുഴ, തോമസ്്കുട്ടി മുക്കാല, തോമസ്‌കുട്ടി നെച്ചികാട്ട് എന്നിവര്‍ പ്രസംഗിച്ചു. യൂത്ത്‌കോണ്‍ഗ്ര് നേതാക്കള്‍ ആയ ടോണി ചക്കാലയില്‍, കിരണ്‍ അരിക്കല്‍ ,അബിജിത്ത് ആര്‍, റിച്ചു ഇബ്രാഹിം ,സ്റ്റെനി വരളിക്കര ,രേഷ്മ തോമസ്, ജോബിഷ് ജോഷി, അക്ഷയ് ആര്‍, എബിന്‍ ഷാജി, ബിബിന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.



Post a Comment

0 Comments