28 മത് ദര്‍ശന ശങ്കേഴ്‌സ് അഖില കേരള കാര്‍ട്ടൂണ്‍ പെയിന്റിങ് മത്സരങ്ങള്‍ ദര്‍ശന ഓഡിറ്റോറിയത്തില്‍ നടന്നു. വിജയികള്‍ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ശ്രീഹരി പി ആര്‍ (കണ്ണൂര്‍) ശങ്കേഴ്‌സ് അവാര്‍ഡ് ഏറ്റുവാങ്ങി. എട്ടു വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ 150 കുട്ടികള്‍ വിവിധസമ്മാനങ്ങള്‍ സ്വന്തമാക്കി. സമ്മേളനത്തില്‍ ദര്‍ശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു തേക്കിന്‍കാട് ജോസഫ്, രാജു നായര്‍, പഴയിടം മുരളി, പി കെ ആനന്ദക്കുട്ടന്‍, ആര്‍ട്ടിസ്റ്റ് അശോകന്‍, റ്റീ എസ് ശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. രണ്ടായിരത്തില്‍ അധികം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു





0 Comments