Breaking...

9/recent/ticker-posts

Header Ads Widget

പാലാ അല്‍ഫോന്‍സാ കോളേജില്‍ ദേശീയ സെമിനാര്‍ ഒക്ടോബര്‍ 7, 8 തീയതികളില്‍



പാലാ അല്‍ഫോന്‍സാ കോളേജില്‍ രണ്ടു ദിവസത്തെ ദേശീയ സെമിനാര്‍ ഒക്ടോബര്‍ 7, 8 തീയതികളില്‍ നടക്കും. കേന്ദ്ര ഗവണ്‍മെന്റിന്റെ ഫണ്ടിങ് ഏജന്‍സിയായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോ ടെക്‌നോളജിയുമായി ചേര്‍ന്ന് കോളേജിലെ സുവോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് 'എന്‍വയോണ്‍മെന്റല്‍ സസ്‌റ്റൈനബിലിറ്റി ഫോര്‍ എ ബെറ്റര്‍ ഫ്യൂച്ചര്‍ ' എന്ന സെമിനാര്‍ നടക്കുക.  

കോളേജ് മാനേജര്‍  റവ. ഡോ. ജോസഫ് തടത്തിലിന്റെ അധ്യക്ഷതയില്‍ കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി സുവോളജി വിഭാഗം തലവന്‍ പ്രൊഫ. ഡോ. മഥന്‍ രമേശ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും.ഡോ. ജാഫര്‍ പാലോട്ട് , ഡോ. രാജീവ് രാഘവന്‍,  ജോയ്‌സ് ജോസ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കുമെന്ന് കോളേജ് പ്രിന്‍സിപ്പല്‍  ഡോ.സിസ്റ്റര്‍ മിനിമോള്‍ മാത്യു, സെമിനാര്‍ കോര്‍ഡിനേറ്റര്‍ ഡോ. അമ്പിളി ടി ആര്‍ എന്നിവര്‍ അറിയിച്ചു.


Post a Comment

0 Comments