Breaking...

9/recent/ticker-posts

Header Ads Widget

റോഡ് പൊട്ടിപ്പൊളിഞ്ഞു കിടന്നിട്ടും നന്നാക്കാന്‍ നടപടികളുണ്ടാവുന്നില്ലെന്ന് ആക്ഷേപമുയരുന്നു



പിഡബ്ല്യുഡി ഓഫീസിന് മുന്‍വശത്ത്  റോഡ് പൊട്ടിപ്പൊളിഞ്ഞു കിടന്നിട്ടും നന്നാക്കാന്‍ നടപടികളുണ്ടാവുന്നില്ലെന്ന് ആക്ഷേപമുയരുന്നു. പാലാ അരുണാപുരത്ത് മരിയന്‍ മെഡിക്കല്‍ സെന്റര്‍, ശ്രീരാമകൃഷ്ണ ആശ്രമം എന്നിവിടങ്ങളിലേക്ക് നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന റോഡാണ് ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് ശോച്യാവസ്ഥയിലായത്.  

ആശുപത്രിയിലേക്ക് രോഗികളുമായി എത്തുന്ന ആംബുലന്‍സുകളടക്കമുള്ള വാഹനങ്ങള്‍ക്ക് റോഡ് പൊട്ടിപ്പൊളിഞ്ഞത് ദുരിതമാകുകയാണ്  അരുണാപുരത്തുനിന്ന് നിരവധി വാഹനങ്ങള്‍ ഇതുവഴി വള്ളിച്ചിറ മണലേല്‍ പാലം ഭാഗത്തേയ്ക്ക് ഇതുവഴി കടന്നു പോകുന്നുണ്ട്. PWD ഓഫീസിനു മുന്നില്‍ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരം ഉണ്ടാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുകയാണ്.


Post a Comment

0 Comments