Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ നിന്നും ബാംഗ്ലൂരിലേക്ക് KSRTC സ്വിഫ്റ്റ് ഗരുഡ പ്രീമിയം a/c സര്‍വ്വീസ് ആരംഭിച്ചു.



പാലായില്‍ നിന്നും ബാംഗ്ലൂരിലേക്ക് KSRTC സ്വിഫ്റ്റ് ഗരുഡ പ്രീമിയം a/c സര്‍വ്വീസ് ആരംഭിച്ചു. പുതിയ സര്‍വ്വീസിന്റെ ഫ്‌ലാഗ് ഓഫ്  മാണി സി കാപ്പന്‍ MLA നിര്‍വ്വഹിച്ചു. രാത്രി 10.30 ന് പാലായില്‍ നിന്നും പുറപ്പെടുന്ന ബസ് രാവിലെ 8.30 ന് ബാംഗ്ലൂരില്‍ എത്തും. 

രാത്രി 8.30 ന് ബാംഗ്ലൂരില്‍ നിന്നും തിരികെ പുറപ്പെടുന്ന സര്‍വ്വീസ് പുലര്‍ച്ചെ 5.30 ന് പാലായിലെത്തും. പാലാ മൈസൂര്‍ ബാംഗ്ലൂര്‍ ഗരുഡ പ്രീമിയം  A/c എയര്‍ബസ് തൊടുപുഴ, മൂവാറ്റുപുഴ, തൃശൂര്‍, നിലമ്പൂര്‍, മൈസൂര്‍ വഴി യാണ് ബാംഗ്ലൂരിലേക്ക് സര്‍വ്വീസ് നടത്തുന്നത്. സാധാരണ ദിവസങ്ങളില്‍ 1111 രൂപയാണ് ടിക്കറ്റ് നിരക്ക്. ഉത്സവ ദിവസങ്ങളില്‍ 1300 വരെയാകും. ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ ATO അശോക് കുമാര്‍, കണ്‍ട്രോളിംഗ് ഇന്‍സ്പക്ടര്‍ ജോസഫ്, ഡിപ്പോ എന്‍ജിനിയര്‍ പ്രശാന്ത് കൈമള്‍, Tv ജോര്‍ജ്, തങ്കച്ചന്‍ മുളകുന്നം, പ്രശാന്ത് നന്ദകുമാര്‍, ജോയി കളരിക്കല്‍, ഔസേപ്പച്ചന്‍ ഓടയ്ക്കല്‍, MP കൃഷ്ണന്‍ നായര്‍,തുടങ്ങിയവര്‍ പങ്കെടുത്തു.


Post a Comment

0 Comments