Breaking...

9/recent/ticker-posts

Header Ads Widget

കോടതി ജംഗ്ഷനില്‍ അപകടങ്ങള്‍ പതിവാകുന്നു



പാലായില്‍ മൂന്നാനി കോടതി ജംഗ്ഷനില്‍ അപകടങ്ങള്‍ പതിവാകുന്നു. പ്രധാനപാതയിലൂടെ വരുന്ന വാഹനങ്ങളുടെ അമിതവേഗവും അശ്രദ്ധയുമാണ് അപകടത്തിനിടയാക്കുന്നത്.  ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ ഇവിടെ നടക്കുന്നുണ്ട് . കാല്‍ നട യാത്രികര്‍ അശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുന്നതും അപകടങ്ങള്‍ക്ക് ഇടയാക്കുകയാണ് . ഇവിടെ പാലാ ഭാഗത്തേക്കും ഈരാറ്റുപേട്ട ഭാഗത്തേക്കുള്ള ബസ്സ്‌റ്റോപ്പും ഉണ്ട് . ബസ്സില്‍ നിന്നിറങ്ങുന്നവര്‍ അശ്രദ്ധയോടെ റോഡ് മുറിച്ച് കടക്കുന്നതും കോടതിയിലേക്ക് വാഹനങ്ങള്‍ പെട്ടെന്ന് തിരിയുന്നതും അപകടത്തിന് ഇടയാക്കുന്നുണ്ട് . ഈ ഭാഗത്ത് വേഗത നിയന്ത്രണ സംവിധാനം ഉണ്ടാക്കണമെന്ന് ആവശ്യമാണ് ഉയരുന്നത്.



Post a Comment

0 Comments