Breaking...

9/recent/ticker-posts

Header Ads Widget

നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം നടന്നു



പാലായിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനങ്ങളായ ഫാന്റസി സില്‍ക്‌സിലും ഫാന്റസി പാര്‍ക്കിലും ഓണാഘോഷത്തോടനുബന്ധിച്ച് ഉപഭോക്താങ്ങള്‍ക്ക് നല്‍കിയ സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം നടന്നു. ഫാന്റസി സില്‍ക്‌സില്‍ നടന്ന സമ്മേളനം മാണി സി കാപ്പന്‍ MLA ഉദ്ഘാടനം ചെയ്തു. 

ഒന്നാം സമ്മാനമായ സെലേറിയൊ കാര്‍ കുറിച്ചിത്താനം കൊല്ലപ്പള്ളില്‍ ബോബിന ജയ്‌സണ് മാണി സി കാപ്പന്‍ MLA സമ്മാനിച്ചു.  2-ാം സമ്മാനമായ എസ്പ്രസ്സോ കാര്‍ ചെമ്പിളാവ് നടുവിലേക്കുന്നേല്‍ അക്ഷിത് രാഹുല്‍ നഗരസഭാധ്യക്ഷന്‍ തോമസ് പീറ്ററില്‍ നിന്നും ഏറ്റുവാങ്ങി.  മൂന്നാം സമ്മാനമായ ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ പിറയാര്‍ തെക്കേമലയില്‍ ജി അജിത് കുമാറിന് മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ് സമ്മാനിച്ചു. ടിവി, ഫ്രിഡ്ജ്, മൊബൈല്‍ ഫോണ്‍ , വാഷിംഗ് മെഷീന്‍ എന്നിവയടക്കം 101 ബമ്പര്‍ സമ്മാനങ്ങളാണ് വിതരണം ചെയ്തത്. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ, നഗരസഭാംഗങ്ങളായ ലീന സണ്ണി, സാവിയോ കാവുകാട്ട്, ബൈജു കൊല്ലം പറമ്പില്‍ ഫാന്റസി ഡയറക്ടര്‍ ജിനു തുടങ്ങിയവര്‍ പങ്കെടുത്തു.


Post a Comment

0 Comments