Breaking...

9/recent/ticker-posts

Header Ads Widget

'പാലാ ഫുഡ് ഫെസ്റ്റ്-2025' ന് ഡിസംബര്‍ 5 മുതല്‍ 8 വരെ



കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ, യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന 'പാലാ ഫുഡ് ഫെസ്റ്റ്-2025' ന് ഡിസംബര്‍ 5-ന് പാലായില്‍ തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാലാ ജൂബിലി തിരുനാളിനോടനുബന്ധിച്ചാണ് ഈ മേള സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 5 മുതല്‍ 8 വരെ, പുഴക്കര മൈതാനത്താണ് രുചിയുടെയും കലയുടെയും ഈ മഹോത്സവം അരങ്ങേറുക. ഡിസംബര്‍ 5ന് വൈകിട്ട് അഞ്ചുമണിക്ക് ജോസ് ഗ മാണി എംപി ഉദ്ഘാടനം നിര്‍വഹിക്കും. പാലാ MLA  മാണി സി കാപ്പന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കേരളീയ, ഇന്ത്യന്‍, ചൈനീസ്, അറബിക്, കോണ്ടിനെന്റല്‍ ഉള്‍പ്പെടെയുള്ള ലോകോത്തര വിഭവങ്ങള്‍, ഫുഡ് സ്റ്റാളുകളില്‍ ലഭ്യമാകും. വൈവിധ്യമാര്‍ന്ന മധുരപലഹാരങ്ങളും വീട്ടിലുണ്ടാക്കിയ രുചിക്കൂട്ടുകളും ഈ വിഭാഗത്തില്‍ ലഭ്യമാകും. 

എല്ലാ ദിവസവും വൈകുന്നേരം 7 മണി മുതല്‍ കലാവിരുന്നും ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളിലായി മ്യൂസിക്കല്‍ ഡിജെ നൈറ്റ്,  ഫോക് ഗ്രാഫര്‍ ലൈവ്, ഡിജെ വിത്ത് മ്യൂസിക്കല്‍ ഫ്യൂഷന്‍ എന്നിവ അരങ്ങേറും. എല്ലാ ദിവസവും രാഷ്ട്രീയ സമൂഹിക സാംസ്‌കാരിക നേതാക്കന്മാരും പാചക മേഖലയിലെ വിദഗ്ദ്ധരും പങ്കാളികളാകും. ദിവസേന വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ഫുഡ് ഫെസ്റ്റിലേക്ക് പ്രവേശനം പാസ്സ് മൂലമായിരിക്കും. യൂത്ത് വിംഗ് ഭാരവാഹികളായ ജോണ്‍ ദര്‍ശന (പ്രസിഡന്റ്), എബിസണ്‍ ജോസ്, ജോസ്റ്റിന്‍ വന്ദന, പ്രോഗ്രാം കണ്‍വീനര്‍മാരായ ഫ്രെഡി ജോസ്, സിറില്‍ ട്രാവലോകം, ബൈജു കൊല്ലംപറമ്പില്‍, അനൂപ് ജോര്‍ജ്, ആന്റണി കുറ്റിയാങ്കല്‍, സിറിള്‍ കുറുമുണ്ടയില്‍, ദീപു പീറ്റര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


Post a Comment

0 Comments