Breaking...

9/recent/ticker-posts

Header Ads Widget

പാലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ പുതിയ സ്‌പെഷ്യല്‍ ഒ.പി ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.



പാലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ പുതിയ സ്‌പെഷ്യല്‍ ഒ.പി ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പാലാ നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ക്ലിനിക്കുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പുതുതായി ആരംഭിച്ച അലര്‍ജി ആസ്മ ക്ലിനിക് എല്ലാ ചൊവ്വാഴ്ചകളിലും, വെരിക്കോസ് വെയിന്‍ ക്ലിനിക്ക് എല്ലാ വ്യാഴാഴ്ചകളിലും, ത്വക്ക് രോഗ വിഭാഗം എല്ലാ വെള്ളിയാഴ്ചകളിലും, ശിശുരോഗ വിഭാഗം എല്ലാ ശനിയാഴ്ചകളിലും പ്രവര്‍ത്തിക്കും. 
രാവിലെ 9 മുതല്‍ ഉച്ച കഴിഞ്ഞ് രണ്ടുമണി വരെയാണ് പ്രവര്‍ത്തനം. ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ സാജന്‍ ചെറിയാന്‍,കൗണ്‍സിലര്‍മാരായ ജോസ് ഇടേട്ട്, ലിസ്സികുട്ടി മാത്യു, മായ പ്രദീപ്, എച്ച്എംസി മെമ്പര്‍ ഡിജു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.


Post a Comment

0 Comments