Breaking...

9/recent/ticker-posts

Header Ads Widget

വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളാഘോഷത്തിന് ഭക്തജനത്തിരക്കേറി.



പാലാ കിഴതടിയൂര്‍ പള്ളിയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളാഘോഷത്തിന് ഭക്തജനത്തിരക്കേറി. തിങ്കളാഴ്ച ആഘോഷമായ വിശുദ്ധ കുര്‍ബാന, നൊവേന, ജപമാല പ്രദക്ഷിണം എന്നിവ നടന്നു. പ്രധാന തിരുനാള്‍  ദിനമായ ചൊവ്വാഴ്ച രാവിലെ 5.15 ന് നെയ്യപ്പ് നേര്‍ച്ച വെഞ്ചരിപ്പ് നടക്കും. 

രാവിലെ 10 ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രക്ഷണം നടക്കും. വൈകീട്ട് ജപമാലയും നടക്കും. വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങി അനുഗ്രഹം തേടാന്‍ ആയിരങ്ങളാണ് കിഴതടിയൂര്‍ പള്ളിയിലേക്ക് എത്തിച്ചേരുന്നത്. വികാരി ഫാദര്‍ തോമസ് പുന്നത്താനത്ത്, സഹവികാരി ഫാദര്‍ മാത്യു വെണ്ണായിപ്പള്ളില്‍, ഫാദര്‍ സെബാസ്റ്റ്യന്‍ ആലപ്പാട്ടുകുന്നേല്‍ , കൈക്കാരന്മാരായ ടോമി കെ.കെ കട്ടൂപ്പാറയില്‍ , കെ.സി ജോസഫ് കൂനംകുന്നേല്‍, ജോജി ജോര്‍ജ് പൊന്നാടംവാക്കല്‍, ടോമി സെബാസ്റ്റ്യന്‍ ഞാവള്ളിമംഗലത്തില്‍ തുടങ്ങിയവരാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.


Post a Comment

0 Comments