എല്ലാ ദിവസവും രാവിലെ 5.30, 7, 10, 12 ഉച്ചകഴിഞ്ഞു 3, 5, രാത്രി 7 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാന നടക്കും. വൈകീട് ജപമാലയും ഉണ്ടായിരിക്കും ഒക്ടോബര്‍ 26 ന് ബിഷപ് മാര്‍ ജോസഫ് കല്ലാങ്ങാട്ട് തിരുസ്വരൂപ പ്രതിഷ്ഠ നിര്‍വ്വഹിക്കും. പ്രധാന തിരുനാള്‍ ദിനമായ ഒക്ടോബര്‍ 28 ന് രാവിലെ നെയ്യപ്പ നേര്‍ച്ച വെഞ്ചരിപ്പ് നടക്കും. രാവിലെ 10 ന് മാര്‍ ജോസഫ് കല്ലറങ്ങാട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണവും നടക്കും. വികാരി ഫാദര്‍ തോമസ് പുന്നത്താനത്ത്, ഫാദര്‍ മാത്യു വെണ്ണായിപ്പള്ളി, ഫാദര്‍ സെബസ്റ്റ്യന്‍ ആലപ്പാട്ടുകുന്നേല്‍, കൈക്കാരന്മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.





0 Comments