പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പാലാ ഉപവിദ്യാഭ്യാസ ഉപജില്ലാ കായിക മേളയില്‍ പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 397 പോയിന്റ് നേടിയാണ് പാലാ സെന്റ് തോമസ് ഓവറോള്‍ നേടിയത്. 55 സ്വര്‍ണ്ണം, 31 വെള്ളി 13 വെങ്കലം എന്നിങ്ങനെ 99 മെഡലുകളാണ് പാലാ സെന്റ് തോമസിലെ കായികപ്രതിഭകള്‍ നേടിയത്. വിജയികള്‍ക്ക് രാമപുരം എ.ഇ.ഒ. ജോളിമോള്‍ ഐസക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കായിക താരങ്ങളെയും കായികാദ്ധ്യാപകരെയും ചടങ്ങില്‍ അനുമോദിച്ചു. ഉപവിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ സജി. കെ.ബി. അദ്ധ്യക്ഷനായിരുന്നു. മേളയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം വഹിച്ച കായികാദ്ധ്യാപകരെയും മല്‍സരങ്ങളില്‍ പങ്കെടുത്ത കുട്ടികളെയും അദ്ദേഹം അനുമോദിച്ചു.
കായികാദ്ധ്യാപകന്‍ മനു പി.ജെയിംസ് , മാനേജര്‍ ഫാ. ജോസ് കാക്കല്ലില്‍, പ്രിന്‍സിപ്പല്‍ റെജിമോന്‍ കെ.മാത്യു, ഹെഡ്മാസ്റ്റര്‍ ഫാ. റെജിമോന്‍ സ്‌കറിയ, പി.റ്റി.എ. പ്രസിഡന്റ് വി.എം. തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. ഡോ. തങ്കച്ചന്‍ മാത്യു നേതൃത്വം നല്‍കുന്ന പാലാ അല്‍ഫോന്‍സിയന്‍ അത്ലറ്റിക് അക്കാദമിയും, സതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന പാലാ ജംബ്ബിംഗ് അക്കാദമിയും സെന്റ് തോമസിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പരിശീലനം നല്‍കി. 166 പോയിന്റുമായി പാലാ സെന്റ് മേരീസ് എച്ച്.എസ്.എസ്. റണ്ണര്‍ അപ്പായി. 85 പോയിന്റ് നേടി KTJM HS ഇടമറ്റം മൂന്നാം സ്ഥാനത്തെത്തി.





0 Comments