Breaking...

9/recent/ticker-posts

Header Ads Widget

വിജയദശമി ദിനത്തില്‍ വിദ്യാരംഭവും സംഗീത നൃത്താര്‍ച്ചനയും



ഐങ്കൊമ്പ് പാറേക്കാവ് ഭദ്രകാളി ക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ വിദ്യാരംഭവും സംഗീത നൃത്താര്‍ച്ചനയും നടന്നു. പൂജയെടുപ്പിനു ശേഷം ആചാര്യ സവിധത്തില്‍ കുട്ടികളെ എഴുത്തിനിരുത്തി. ഡി ശുഭലന്‍, മനോജ് ശാസ്ത്രികള്‍ , CS പ്രദീഷ് എന്നീ ആചാര്യന്മാരാണ് കുട്ടികളെ എഴുത്തിനിരുത്തിയത്. 

തുടര്‍ന്ന് അഭീഷ്ട വരദായികയായ ദേവിക്കു മുന്നില്‍ കലാപ്രതിഭകള്‍ വാണീ വന്ദനം സംഗീത-നൃത്താര്‍ച്ചന അവതരിപ്പിച്ചു. പിന്നണി ഗായകന്‍ ജിന്‍സ് ഗോപിനാഥ്, നന്ദഗോവിനം ഭജന്‍സിലെ മനുമോഹന്‍ എന്നിവരടക്കം നിരവധി കലാകാരന്മാരാണ്  സംഗീതാര്‍ച്ചന നടത്തിയത്. വിദ്യാരംഭ ചടങ്ങുകളിലും കലോപാസനയിലും പങ്കെടുക്കാന്‍ നിരവധി ഭക്തരാണ് പാറേക്കാവ് ദേവി സന്നിധിയിലെത്തിയത്.


Post a Comment

0 Comments