Breaking...

9/recent/ticker-posts

Header Ads Widget

23, 24 തീയതികളില്‍ കോട്ടയം ജില്ലയില്‍ വിപുലമായ ഗതാഗത ക്രമീകരണങ്ങളും മറ്റ് നിയന്ത്രണങ്ങളും



രാഷ്ട്രപതിയുടെ ദ്രൗപതി മുര്‍മുവിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് 23, 24 തീയതികളില്‍ കോട്ടയം ജില്ലയില്‍ വിപുലമായ ഗതാഗത ക്രമീകരണങ്ങളും മറ്റ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ഒക്ടോബര്‍ 23, 24 തീയതികളില്‍ പോലീസ് നിയന്ത്രണം അവസാനിക്കുന്നത് വരെ റോഡ് അരികുകളിലും ജംഗ്ഷനുകളിലും പാര്‍ക്കിംങ്ങും, തട്ടുകട ഉള്‍പ്പടെയുള്ള വഴിയോര വാണിഭങ്ങളും, ഓട്ടോ, ടാക്സി സ്റ്റാന്‍ഡുകളും, കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. പാലാ ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാലാ ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ നിന്നും പൊന്‍കുന്നം പാലം കയറി പൊന്‍കുന്നം റോഡില്‍ പൈക ജംഗ്ഷനില്‍ നിന്നു വലത്തോട്ട് തിരിഞ്ഞ് കൊഴുവനാല്‍ -മറ്റക്കര അയര്‍ക്കുന്നത്തെത്തി കോട്ടയം ഭാഗത്തേക്കും പോകണമെന്നാണ് നിര്‍ദേശം. തൊടുപുഴ ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ പാലാ തൊടുപുഴ റോഡില്‍ കുറിഞ്ഞിയില്‍ നിന്നോ കൊല്ലപ്പള്ളിയില്‍ നിന്നോ വലത്തോട്ട് തിരിഞ്ഞ് രാമപുരം, വഴി എം.സി റോഡിലെത്തി കോട്ടയം ഭാഗത്തേക്ക് പോകേണ്ടതാണ്. പാലാ ഭാഗത്തു നിന്നും ഏറ്റുമാനൂര്‍, കോട്ടയം മെഡിക്കല്‍ കോളേജ്, എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പാലാ സിവില്‍ സ്റ്റേഷന്‍ - ആര്‍.വി ജംഗ്ഷന്‍ തിരിഞ്ഞ് മരങ്ങാട്ടുപള്ളികോഴ, കുറവിലങ്ങാട് വഴി എം.സി റോഡിലെത്തി പോകേണ്ടതാണ്.  ഈരാറ്റുപേട്ട ഭാഗത്തു നിന്നും കോട്ടയം, പൊന്‍കുന്നം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ തിടനാട് കാഞ്ഞിരപ്പള്ളി വഴി കെ.കെ റോഡിലെത്തിയോ ഭരണങ്ങാനം പള്ളി ഭാഗത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇടമറ്റം, പൈക - വഴി പൊന്‍കുന്നം ഭാഗത്തേക്കും പൈക ജംഗ്ഷനില്‍ നിന്നു തിരിഞ്ഞ് കൊഴുവനാല്‍ മറ്റക്കര- അയര്‍ക്കുന്നത്തെത്തി കോട്ടയം ഭാഗത്തേക്കും പോകേണ്ടതാണ്.



Post a Comment

0 Comments