Breaking...

9/recent/ticker-posts

Header Ads Widget

പൂജയെടുപ്പും, വിദ്യാരംഭവും, വിദ്യാഗോപാല മന്ത്രാര്‍ച്ചനയും



പൂവരണി ശ്രീ മഹാദേവ ക്ഷേത്രത്തില്‍ പൂജയെടുപ്പും, വിദ്യാരംഭവും,  വിദ്യാഗോപാല മന്ത്രാര്‍ച്ചനയും നടന്നു. ക്ഷേത്രത്തില്‍ സര്‍വ്വാഭരണ ഭൂഷിതയായി ദേവിയെ അണിയിച്ചൊരുക്കിയ  സരസ്വതി മണ്ഡപത്തില്‍ മേല്‍ശാന്തി കല്ലംപളളി ഇല്ലം വിഷ്ണു നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് പൂജയെടുപ്പും വിദ്യാരംഭവും നടന്നത്. 


ചടങ്ങുകളില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ ദേവീ മന്ത്രോച്ചാരങ്ങളോടെ പങ്കെടുത്തു. വിദ്യാരംഭത്തിന് ശേഷം നടന്ന  വിദ്യഗോപാലമന്ത്ര അര്‍ച്ചനയില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. നവരാത്രി മഹോത്സവത്തിന് ക്ഷേത്രം മുതല്‍പിടി സജീവ്കുമാര്‍ ജി, ക്ഷേത്രം പ്രസിഡന്റ് സുനില്‍കുമാര്‍, സെക്രട്ടറി രാജേഷ്  കമ്മറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments