പൂവരണി ശ്രീ മഹാദേവ ക്ഷേത്രത്തിലെ സര്‍പ്പക്കാവില്‍ കന്നിമാസ ആയില്യം പൂജ നടന്നു. നൂറും പാലും (തളിച്ച് കൊട), മഞ്ഞള്‍ അഭിഷേകം, വിശേഷാല്‍ പൂജകള്‍ എന്നിവ നടന്നു. മേല്‍ശാന്തി കല്ലംപളളി ഇല്ലത്ത് വിഷ്ണു നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. നൂറു കണക്കിന് ഭക്ത ജനങ്ങള്‍ പങ്കെടുത്തു. ക്ഷേത്രം മുതല്‍പിടി സജീവ്കുമാര്‍, രക്ഷാധികാരി ശ്രീകുമാരന്‍ നായര്‍, പ്രസിഡന്റ് സുനില്‍കുമാര്‍, സെക്രട്ടറി രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments