Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ സ്വകാര്യ ബസ് തൊഴിലാളികളുടെ പണിമുടക്ക് പൂര്‍ണം.



പാലായില്‍ സ്വകാര്യ ബസ് തൊഴിലാളികളുടെ പണിമുടക്ക് പൂര്‍ണം. ബസ് തൊഴിലാളികള്‍  SFI, DYFI പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും പാലായില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കിയത്. വ്യാഴാഴ്ച മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും മീനച്ചില്‍ താലൂക്കില്‍ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിയത് ജനങ്ങള്‍ക്ക് ദുരിതമായി. വിദ്യാര്‍ത്ഥികളും, വിവിധ ഓഫീസുകളില്‍ ജോലിയ്‌ക്കെത്തേണ്ടവരും വഉരെയധികം ബുദ്ധിമുട്ടി. KSRTC സര്‍വ്വീസ് നടത്തിയെങ്കിലും ഗ്രാമീണമേഖലകളിലടക്കം ജനങ്ങള്‍ ദുരിതത്തിലായി.  കൊട്ടാരമറ്റം സ്റ്റാന്റില്‍ ജീവനക്കാരെ മര്‍ദ്ദിക്കുമ്പോള്‍ കാഴ്ചക്കാരായി നിന്ന പോലീസ്, അക്രമം നടത്തിയവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. തൊഴിലാളികളുടെ ന്യായമായ ആവശ്യം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് BMS ന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി. 

BJP സംസ്ഥാന പ്രസിഡന്റ് രാജീവ്  ചന്ദ്രശേഖര്‍ വ്യാഴാഴ്ച കൊട്ടാരമറ്റം സ്റ്റാന്റിലെത്തി  പണിമുടക്കിയ തൊഴിലാളികള്‍ക്ക് പിന്തുണ അറിയിച്ചിരുന്നു. ജീവനക്കാരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെടാണ് BMS ന്റെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തിയത്. ബസ് തൊഴിലാളികളുടെ പ്രശ്‌നത്തില്‍ BMS ആണ് ശക്തമായ പിന്തുണ നല്‍കിയത്. കൊട്ടാരമറ്റത്തു നിന്നും ആരംഭിച്ച പ്രകടനം ടൗണ്‍ സ്റ്റാന്റില്‍ സമാപിച്ചു. പ്രതിഷേധ സമരത്തിന് BMS സംസ്ഥാന സമിതിയംഗം K.N മോഹനന്‍, ജില്ലാ ജനറല്‍ സെകട്ടറി P.Rരാജീവ്, BMS മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി KR രതീഷ്, ജില്ലാ വൈസ് പ്രസിഡന്റ് ജോസ് ജോര്‍ജ്, മേഖലാ സെക്രട്ടറി ശങ്കരന്‍ കുട്ടി നിലപ്പന, BJP ജില്ലാ ജനറല്‍ സെക്രട്ടറി NK ശശികുമാര്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സുമിത് ജോര്‍ജ്,  ബിനീഷ് ചൂണ്ടച്ചേരി, അഡ്വ G അനീഷ് തുടങ്ങിയവര്‍  നേതൃത്വം നല്‍കി.


Post a Comment

0 Comments