Breaking...

9/recent/ticker-posts

Header Ads Widget

അവകാശ സംരക്ഷണത്തിനായി ഭക്തജനങ്ങള്‍ നാമജപ ഘോഷയാത്ര നടത്തി.



ക്ഷേത്രത്തില്‍ മൈക്ക് ഉപയോഗിക്കുന്നതിനെതിരെ ചിലര്‍ പരാതിയുമായെത്തിയപ്പോള്‍ അവകാശ സംരക്ഷണത്തിനായി ഭക്തജനങ്ങള്‍ നാമജപ ഘോഷയാത്ര നടത്തി. ചേര്‍പ്പുങ്കല്‍ പുല്ലേപ്പള്ളി മഹാദേവ ക്ഷേത്രത്തില്‍ പുലര്‍ച്ചെ മാത്രം പരിമിതമായ തോതില്‍ മൈക്ക് പ്രവര്‍ത്തിപ്പിക്കുന്നതിനെതിരെയാണ് സമീപവാസിയായ ഒരാള്‍ കോടതിയെ സമീപിച്ചത്.


 കുറച്ചുനാള്‍ മുന്‍പ് പഞ്ചായത്ത് അധികൃതരും പോലീസും ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നെങ്കിലും സമീപവാസി പിന്നെയും കോടതിയെ സമീപിക്കുകയായിരുന്നു. ശിവരാത്രി പോലുള്ള വിശേഷ ദിവസങ്ങളില്‍ മാത്രമാണ് ക്ഷേത്രത്തില്‍ കൂടുതല്‍ സമയം മൈക്ക് പ്രവര്‍ത്തിപ്പിക്കാറുള്ളത്. സമീപത്തുള്ള കുടുംബങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും  പ്രശ്‌നമില്ലാതിരുന്നിട്ടും ഒരാള്‍ മാത്രം പരാതി ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ഭക്തജനങ്ങള്‍ പുല്ലപ്പള്ളി ക്ഷേത്രത്തില്‍ നിന്നും ചേര്‍പ്പുങ്കല്‍ ജംഗ്ഷനിലേക്ക് നാമജപ ഘോഷയാത്ര നടത്തിയത്. ക്ഷേത്ര ഭാരവാഹികളായ TKC വാസുദേവന്‍ , K S ബിജു , രാമചന്ദ്രന്‍, സജി മുല്ലയില്‍ MPരാജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments