Breaking...

9/recent/ticker-posts

Header Ads Widget

കുറിച്ചിത്താനം പൂത്തൃക്കോവില്‍ ക്ഷേത്രത്തില്‍ നാരായണീയ മണ്ഡപ സമര്‍പ്പണം



കുറിച്ചിത്താനം പൂത്തൃക്കോവില്‍ ക്ഷേത്രത്തില്‍ നാരായണീയ മണ്ഡപ സമര്‍പ്പണം നടന്നു. ഭക്തജനങ്ങള്‍ക്ക് നാമജപത്തിനും  നാരായണീയ പാരായണത്തിനും ഭാഗവതപാരായണത്തിനും സൗകര്യമൊരുക്കിയാണ് നാരായണീയ മണ്ഡപം ഒരുക്കിയിരിക്കുന്നത്. തലയാറ്റുംപിള്ളി കുടുംബം സമര്‍പ്പിക്കുന്ന നാരായണീയ മണ്ഡപത്തില്‍ മനോഹരമായി തയ്യാറാക്കിയ ശ്രീകോവിലില്‍ ദീപാലംകൃതമായശ്രീകൃഷ്ണ വിഗ്രഹത്തിനു മുന്നിലിരുന്ന് ഭക്തര്‍ക്ക് നാമജപത്തിനുള്ള സൗകര്യമൊക്കിയിരിക്കുന്നു. 
ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ചിത്രവും ശ്രീകൃഷ്ണ കഥകളുള്‍പ്പെടെ പുരണ കഥാസന്ദര്‍ഭങ്ങള്‍ ചിത്രീകരിക്കുന്ന ചുവര്‍ചിത്രങ്ങളും ഭക്താനിര്‍ഭരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ചലച്ചിത രംഗത്തടക്കം ശ്രദ്ധേയനായ കലാകാരന്‍ സി.കെ വിനുവാണ് മണ്ഡപം അണിയിച്ചൊരുക്കിയത്. മണ്ഡപത്തിന്റെ സമര്‍പ്പണം ഭാഗവതാചാര്യയും പ്രഭാഷകയുമായ ബാണത്തൂര്‍ പാര്‍വ്വതി അന്തര്‍ജനം നിര്‍വ്വഹിച്ചു. PD കേശവന്‍ നമ്പൂതിരി ആമുഖ പ്രഭാഷണം നടത്തി. മണ്ഡപം നിര്‍മ്മിച്ചു സമര്‍പ്പിച്ച അനിയന്‍ തലയാറ്റുംപിള്ളി, ദേവസ്വം ഭരണ സമിതി പ്രസിഡന്റ് N രാമന്‍ നമ്പൂതിരി, സെക്രട്ടറി PP കേശവന്‍ നമ്പൂതിരി, മാനേജര്‍ AT പ്രദീപ് എന്നിവര്‍ പങ്കെടുത്തു. ബാണത്തൂര്‍ പാര്‍വ്വതി അന്തര്‍ജനം നാരായണീയ പ്രഭാഷണം നിര്‍വഹിച്ചു. പാര്‍വ്വതി അന്തര്‍ജനം, ശ്രീമണി അന്തര്‍ജനം, എന്നിവരുടെയും കുറിച്ചിത്താനം ശ്രീകൃഷ്ണ നാരയണീയ സമിതിയുടെയും നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ നാരായണീയ പാരായണവും നടന്നു.


Post a Comment

0 Comments