Breaking...

9/recent/ticker-posts

Header Ads Widget

പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം



പാലാ നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ്  നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ   അവലോകനയോഗം  അരുണാപുരം പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ നടന്നു.മാണി സി കാപ്പന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച പരാതികളും നിര്‍ദ്ദേശങ്ങളും  ചര്‍ച്ച ചെയ്തു.  പരാതികള്‍ക്ക് പരിഹാരം കാണുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുന്‍  അവലോകനയോഗത്തിന്റെ തീരുമാനങ്ങള്‍  യോഗത്തില്‍ വിലയിരുത്തി. പാലാ മൂന്നാനി കോടതി പടിയില്‍  ഉണ്ടാകുന്ന നിരന്തര അപകടങ്ങള്‍ക്ക് പരിഹാരമായി  റോഡില്‍ വേഗത നിയന്ത്രിക്കുന്നതിനായി റബ്ബര്‍ സ്ട്രിപ്പര്‍ സ്ഥാപിക്കുന്നതിന്  നിര്‍ദ്ദേശം നല്‍കി. 

റോഡ് വീതി വര്‍ദ്ധിപ്പിക്കുന്നതിന് 2012 ല്‍ പൊതുമരാമത്ത് വകുപ്പ് പൊന്നും വിലയ്ക്ക് ഏറ്റെടുത്ത സ്ഥലം റവന്യൂ അധികാരികളുടെ സഹായത്തോടെ  കൈവശപ്പെടുത്തി റോഡ് വീതി കൂട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.  പാലാ റിവര്‍ വ്യൂ റോഡില്‍  പൊന്‍കുന്നം പാലത്തിന് അടിഭാഗം ഉയരം കൂടിയ വാഹനങ്ങള്‍ കുരുങ്ങി നഗരത്തില്‍ ഗതാഗത തടസ്സം ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനുവേണ്ടി പാലത്തിന് അടിയിലൂടെ കടന്നുപോകാവുന്ന  വാഹനങ്ങളുടെ ഉയരം മുന്നറിയിപ്പായി നല്‍കുന്നതിനും ഇതിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് ക്രോസ് ബാറിന്റെ ഉയരം കുറയ്ക്കുന്നതിനും തീരുമാനിച്ചു. തിരക്കേറിയ റോഡുകളില്‍ സീബ്ര ലൈനുകള്‍ വരയ്ക്കുന്നതിന്  നിര്‍ദ്ദേശം നല്‍കി. ബൈപ്പാസ് റോഡിലെ  വൈക്കം റോഡ് ജംഗ്ഷന്‍, സിവില്‍ സ്റ്റേഷന്‍ ജംഗ്ഷന്‍,  സെന്റ്‌മേരീസ് സ്‌കൂള്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ വേഗത നിയന്ത്രണ സംവിധാനങ്ങള്‍ സിഗ്‌നല്‍ ബോര്‍ഡുകള്‍ ഇവ സ്ഥാപിക്കുവാന്‍  വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുവാനും തീരുമാനിച്ചു.  ജല ജീവന്‍ മിഷന്റെ പൈപ്പുകള്‍ ഇടുന്ന റോഡുകള്‍  ഒരു മാസത്തിനകം ഗതാഗത യോഗ്യമാക്കി പൊതുമരാമത്ത് വകുപ്പിന് കൈമാറുവാന്‍ നിര്‍ദ്ദേശം നല്‍കി. പുതിയ റോഡുകള്‍ ഏറ്റെടുക്കുന്നതിന് മുമ്പ് നിലവിലുള്ള റോഡുകളുടെ  അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുവാന്‍ തീരുമാനിച്ചു. ഐങ്കൊമ്പ്  ചക്കാമ്പുഴ  ഗവണ്‍മെന്റ്  സ്‌കൂളുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും,  ഇലവുങ്കല്‍ പാറ- ചൊവ്വൂര്‍ നരിമറ്റം റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കുവാന്‍ നിര്‍ദ്ദേശം നല്‍കി. കുറുമണ്ണ് പൈകട പീടിക റോഡിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31നു മുന്‍പ്  പൂര്‍ത്തീകരിക്കാന്‍ ജലജീവന്‍ മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് , ജലജീവന്‍ മിഷന്‍ ഉദ്യോഗസ്ഥരും, പൊതുപ്രവര്‍ത്തകരും പങ്കെടുത്തു.


Post a Comment

0 Comments