പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ മുസ്ലിം പെണ്‍കുട്ടി ശിരോവസ്ത്രം ധരിച്ചു എന്നത് വലിയ വിവാദമാക്കി കേരളത്തില്‍ മുസ്ലിം-ക്രിസ്ത്യന്‍ വിരോധം വര്‍ദ്ധിപ്പിക്കുവാനും വേര്‍തിരിവ് സൃഷ്ടിക്കുവാനും അതിലൂടെ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കുവാനും ബോധപൂര്‍വ്വം ശ്രമം നടന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ചീഫ് കോര്‍ഡിനേറ്റര്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. പാലാ രൂപതയുടെയും കാഞ്ഞിരപ്പള്ളി രൂപതയുടെയും കീഴിലുള്ള കോളേജുകളിലും സ്‌കൂളുകളിലും നിരവധി മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് പഠനം നടത്തുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ മാനേജ്‌മെന്റ് മനസ്സിലാക്കണമെന്നും, നാനാ ജാതി മതസ്ഥര്‍ ഒരുമയോടെ ജീവിക്കുന്ന നമ്മുടെ നാടിന്റെ മതമൈത്രി നിലനിര്‍ത്തുവാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും സജി പറഞ്ഞു.





0 Comments