Breaking...

9/recent/ticker-posts

Header Ads Widget

കെ.ആര്‍. നാരായണന്‍ എക്‌സലന്‍സ് അവാര്‍ഡ് കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്‌കൂളിന്



സംസ്‌കൃതി ഫൗണ്ടേഷന്റെ  8-ാമത് കെ.ആര്‍. നാരായണന്‍ എക്‌സലന്‍സ് അവാര്‍ഡ് കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്‌കൂളിന് നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 7 വെള്ളിയാഴ്ച രാവിലെ 9.30ന്  കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്‌കൂളില്‍ നടക്കുന്ന  സമ്മേളനത്തില്‍,  കെ.ഫ്രാന്‍സിസ് ജോര്‍ജ് എം.പി പുരസ്‌കാര സമര്‍പ്പണം നിര്‍വഹിക്കും. 

സംസ്‌കൃതി ഫൗണ്ടേഷന്‍ പ്രസിഡന്റ് അഡ്വക്കേറ്റ് ടി.വി. സോണി അധ്യക്ഷത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ,കെ.ആര്‍ നാരായണന്‍ അനുസ്മരണം നടത്തും. ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലിസി സെബാസ്റ്റ്യനെ ആദരിക്കും. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗര്‍, സംസ്‌കൃതി കാരുണ്യ സ്പര്‍ശം പദ്ധതിയുടെ  ഉദ്ഘാടനം നിര്‍വഹിക്കും. സിസ്റ്റര്‍ മോളി കച്ചിറ മറ്റം,ഫാദര്‍ ഡോ.ജെയിംസ് മുല്ലശ്ശേരി, ഡോക്ടര്‍ റോസമ്മ സോണി ,വി.എസ്. ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. വാര്‍ത്താ സമ്മേളനത്തില്‍
അഡ്വക്കേറ്റ് ടി.വി. സോണി,വി.എസ് ചന്ദ്രശേഖരന്‍ നായര്‍,ഡോ. ഷാജി ജോസഫ്, പിആര്‍ഒ റോസ് ജോസ് നെടിയകാല എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments