അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഞായറാഴ്ച സമാപിക്കും. സപ്താഹ യജ്ഞത്തിന്റെ ആറാം ദിവസമായ ശനിയാഴ്ച രാജസൂയം, കുചേലവൃത്തം, സന്താന ഗോപാലം തുടങ്ങിയ ഭാഗങ്ങള്‍ പാരായണം ചെയ്തു. നവഗ്രഹപൂജ, സര്‍വ്വൈശ്വര്യ പൂജ, ഭഗവതി സേവ എന്നിവയും നടന്നു. യജ്ഞാചാര്യന്‍ മേഴത്തൂര്‍ സുദര്‍ശനന്‍ നമ്പൂതിരി പ്രഭാഷണം നടത്തി. സമാപന ദിവസമായ ഞായറാഴ്ച അവഭൃഥ സ്‌നാന ഘോഷയാത്ര, കലശാഭിഷകം, മഹാപ്രസാദമൂട്ട്എന്നിവനടക്കും.
0 Comments