ശ്രീ സത്യസായി സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സത്യസായി പ്രേമവാഹിനി രഥഘോഷ യാത്രയ്ക്ക് ഏറ്റുമാനൂരില്‍ സ്വീകരണം നല്‍കി. എം.സി റോഡില്‍ റോഡില്‍ ഏറ്റുമാനൂര്‍ പടിഞ്ഞാറേ ഗോപുരനടയില്‍ നിന്നും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് സ്വീകരണ വേദിയായ ടൗണ്‍ എന്‍എസ്എസ് കരയോഗം ജംഗ്ഷനിലേക്ക് രഥഘോഷ യാത്രയെ ആനയിച്ചത്. പ്രാര്‍ത്ഥനാ ഗീതങ്ങള്‍ ഉരുവിട്ട് അമ്മമാരും കുട്ടികളും അടക്കമുള്ളവര്‍ അനുഗമിച്ചു. സ്‌നേഹത്തിന്റെയും സേവനത്തിന്റെയും മുദ്രകള്‍ സമൂഹത്തില്‍ ചാര്‍ത്തി സേവാസമിതി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സന്ദേശയാത്ര നടന്നത്. 13, 14 തീയതികളിലായാണ് കോട്ടയം ജില്ലയില്‍ പര്യടനം നടത്തുന്നത്. കരിങ്കുന്നത്തു നിന്നും തിങ്കളാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച രഥ ഘോഷ യാത്ര ചൊവ്വാഴ്ച വൈകിട്ട് തിരുനക്കര മൈതാനിയില്‍ സമാപിക്കും. തണ്ണീര്‍മുക്കത്ത് നിന്നും ആലപ്പുഴ ജില്ലയിലെ യാത്ര ആരംഭിക്കും. ഏറ്റുമാനൂരില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പി കെ സുകുമാരപിള്ള, എസ് സുരേഷ് കുമാര്‍, പി ജി രവീന്ദ്രന്‍, ഗിരീഷ് സി എസ് സുരേഷ് കുമാര്‍, ജയശ്രീ ഗോപിക്കുട്ടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments