ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് പുട്ടപര്‍ത്തിയില്‍ നിന്നും ആരംഭിച്ച ശ്രീ സത്യസായി പ്രേമവാഹിനി രഥഘോഷയാത്ര ഒക്ടോബര്‍ 13, 14 തീയതികളില്‍ കോട്ടയം ജില്ലയില്‍ പര്യടനം നടത്തും. ഭഗവാന്റെ പൂജിച്ച പാദങ്ങളോടെ പ്രശാന്തിനിലയത്തിന്റെ മാതൃകയില്‍ തയ്യറാക്കിയ രഥം തിങ്കളാഴ്ച കരിങ്കുന്നത്തു നിന്നും കോട്ടയം ജില്ലയിലെ പര്യടനം ആരംഭിക്കും. രാവിലെ 10ന് ഐങ്കൊമ്പ് അംബികാ വിദ്യാഭവനിലും 10.40 ന് അന്തീനാട് മഹാദേവ ക്ഷേത്രത്തിലും സ്വീകരണം നല്‍കും. വൈകീട്ട് 5.30 ന് ഏറ്റുമാനൂരില്‍ ഘോഷയാത്രയെ സ്വീകരിക്കും ചൊവ്വാഴ്ച 11 ന് കിടങ്ങൂര്‍ സമിതിയുടെ നേതൃത്വത്തില്‍ കിടങ്ങൂര്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേ മൈതാനത്ത് സ്വീകരണം നല്‍കും. വൈകീട്ട് കോട്ടയം തിരനക്കരയിലും പ്രേമപ്രവാഹിനി ലോക്ഷയാത്രയ്ക്ക് സ്വീകരണംനല്‍കും.


.webp)


0 Comments