സ്വകാര്യ ബസും സ്‌കൂട്ടറും കുട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. കട്ടച്ചിറ കൈതയ്ക്കല്‍ എബിന്‍ ചാക്കോ (25) യാണ് മരണമടഞ്ഞത് . കഴിഞ്ഞ ശനിയാഴ്ച പകല്‍ 12.30 ഓടെയാണ് ആയിരുന്നു അപകടം. എബിന്‍ സ്‌കൂട്ടറില്‍ ഏറ്റുമാനൂര്‍ പ്രൈവറ്റ് സ്റ്റാന്‍ഡില്‍ നിന്നും പഴയ എം.സി റോഡിലൂടെ തെള്ളകം ഭാഗത്തേക്ക് പോകവേ
, പഴയ എം.സി റോഡിലൂടെ റൂട്ട് തെറ്റിച്ച് ഓടിയെത്തിയ സ്വകാര്യ ബസ് സ്‌കൂട്ടറില്‍ വന്നിടിക്കുകയായിരുന്നു. എം.സി റോഡിലൂടെ ഓടേണ്ട ബസ് ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി പഴയ എം.സി റോഡുവഴി പ്രൈവറ്റ് ബസ് സ്റ്റേഷനിലേക്ക് വരുമ്പോഴാണ് അപകടം. രണ്ട് വാഹനങ്ങള്‍ക്ക് കടന്നു പോകുന്നതിനുള്ള വീതി കുറവുള്ള ഈ റോഡിലൂടെ ബസ് കടന്നുപോകുമ്പോള്‍ മറ്റ് വാഹനങ്ങള്‍ക്ക് പോകുവാന്‍ സ്ഥലം ഇല്ലാതെ വരുന്നത് മിക്കപ്പോഴും അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്. വേഗതയില്‍ എത്തിയ ബസിന്റ അടിയിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ എബിനെ ബസ് ജീവനക്കാര്‍ കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്. സംസ്‌ക്കാരം ശനിയാഴ്ച 2.30 ന് വെട്ടിമുകള്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും.





0 Comments