പാതയോരത്തെ ബജിക്കടയ്ക്ക് മുന്നില്‍ വച്ചിരുന്ന കടയുടമയുടെ സ്‌കൂട്ടര്‍ മോഷണം പോയി. ഏറ്റുമാനൂര്‍ പാലാ റോഡില്‍ മങ്കര കലുങ്കിന് സമീപത്തെ ബജിക്കട ഉടമ വള്ളിക്കാട് പുഞ്ചായില്‍ വീട്ടില്‍ സുധീഷ് പി മാത്യുവിന്റെ KL 5 3548 നമ്പറിലുള്ള ആക്ടീവ സ്‌കൂട്ടറാണ് തിങ്കളാഴ്ച രാവിലെ മോഷണം പോയത്.
കടയുടമ കടയിലേക്ക് വെള്ളം എടുക്കുന്നതിന് സമീപത്തുള്ള വീട്ടില്‍ പോയ സമയത്താണ് മോഷ്ടാവ് കടക്കുള്ളില്‍ വച്ച താക്കോല്‍ എടുത്ത് സ്‌കൂട്ടറുമായി കടന്നുകളഞ്ഞത്. പാലാ ഭാഗത്തേക്കാണ് ഇയാള്‍ പോയത്. സുധീഷ് ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കി.





0 Comments