രാമപുരം എസ്എച്ച് എല്‍പി സ്‌കൂളിന്റെ അങ്കണത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്നു നടത്തിയ കൃഷിയുടെ വിളവെടുപ്പ് നടന്നു. പയറും പാവലും തക്കാളിയും വെണ്ടക്കായും കോവയ്ക്കയും നെല്ല് ,കപ്പ ,ചോളം, ഇഞ്ചി , മഞ്ഞള്‍ തുടങ്ങി 58 ഇനങ്ങളാണ് സ്‌കൂളങ്കണത്തില്‍ കൃഷിയിറക്കിയിരുന്നത്. കുട്ടികള്‍ക്ക് വിഷരഹിതമായ പച്ചക്കറി നല്‍കുക എന്ന ഉദ്ദേശത്തില്‍ ആരംഭിച്ച കൃഷി കഴിഞ്ഞവര്‍ഷത്തേക്കാള്‍ മികച്ചതാക്കുകയായിരുന്നു PTA അംഗങ്ങളും ടീച്ചേഴ്‌സും. മാണി സി കാപ്പന്‍ MLA വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് മധുരം നല്‍കിയ എം എല്‍എ. കൃഷിത്തോട്ടം സന്ദര്‍ശിച്ച് കുട്ടികളുമായി സംവദിച്ചു. സ്‌കൂളില്‍ പുതുതായി ആരംഭിച്ച സ്‌പെല്ലിംഗ് ബീ കോമ്പറ്റീഷന്റെ ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്‍ ,AEO ജോളിമോള്‍ ഐസക്, സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ജുവാനി കുറുവാചിറ, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസാ മാത്യു, പിടിഎ പ്രസിഡന്റ് ദീപു സുരേന്ദ്രന്‍, അംഗങ്ങളായ ഡെന്‍സില്‍ അമ്പാട്ട്, ബിനീഷ് ചാലില്‍ , ഹരീഷ് ആര്‍ കൃഷ്ണ, ജിന്‍സ് ഗോപിനാഥ്, ബെറ്റ്‌സി, ജോബി, ജിബിന്‍ ജിജി, ജോയല്‍, സാനിയ , തുടങ്ങിയവര്‍ പരിപാടിയില്‍പങ്കെടുത്തു.
0 Comments