Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്‍വശത്ത് ആകാശപാത നിര്‍മ്മിക്കണമെന്ന് ആവശ്യമുയരുന്നു



പാലാ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്‍വശത്ത് ആകാശപാത നിര്‍മ്മിക്കണമെന്ന് ആവശ്യമുയരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ രാവിലെയും വൈകിട്ടും റോഡ് മുറിച്ച് കടത്തി വിടാനായി പോലീസ് ബുദ്ധിമുട്ടുകയാണ്. പുത്തന്‍പള്ളികുന്നില്‍ നിന്നുള്ള വലിയ ഇറക്കവും ഇരുവശത്തുനിന്നുമായി  രണ്ട് റോഡുകള്‍ ബൈപ്പാസിലേക്ക് എത്തിച്ചേരുന്ന ഭാഗം കൂടി ആയതിനാല്‍ ഇവിടം  തിരക്കേറിയ ജംഗ്ഷനായി മാറിയിട്ടുണ്ട്.  രാവിലെയും വൈകിട്ടും സ്‌കൂള്‍ കുട്ടികള്‍ റോഡ് മുറിച്ചുകടത്തുുന്നതിനായി നാലോളം പോലീസുകാര്‍ കഠിനപ്രയത്‌നം നടത്തേണ്ട അവസ്ഥയാണ്. ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങള്‍ പോലീസ്  തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതും അപകടത്തിന് ഇടയാക്കുന്നു. തൊട്ടു പിന്നിലുള്ള വാഹനം പെട്ടെന്ന് ഓവര്‍ടേക്ക് ചെയ്തു വരുന്നതും അപകടത്തിന് ഇടയാക്കുകയാണ് . ഈ ഭാഗത്ത് ആകാശ പാത നിര്‍മ്മിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കും വഴിയാത്രകര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രയോജനപ്രദമാണ് ഇവിടെ ആകാശപാത  നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുനിസിപ്പല്‍ അധികൃതര്‍ക്കും പിഡബ്ല്യുഡിക്കും ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നാളുകള്‍ക്കു മുമ്പ് ഒപ്പുശേഖരണം നടത്തി നിവേദനം നല്‍കിയിരുന്നു . എന്നാല്‍  ഇതുവരെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല എന്ന് പാലാ പൗരാവകാശത സമിതി പ്രസിഡണ്ട് ജോയി കളരിയ്ക്കന്‍  പറഞ്ഞു.



Post a Comment

0 Comments