Breaking...

9/recent/ticker-posts

Header Ads Widget

സ്‌പെഷ്യല്‍ സ്‌കൂള്‍ ജില്ലാ കായികോത്സവം ബോയന്‍സി - 2025, നടന്നു.



സ്‌പെഷ്യല്‍ സ്‌കൂള്‍  ജില്ലാ കായികോത്സവം ബോയന്‍സി - 2025, ഏറ്റുമാനൂര്‍ എസ്എഫ്എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍  നടന്നു. മനോരമ സീനിയര്‍ സബ് എഡിറ്റര്‍ അശ്വിന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.  ജില്ലയിലെ 30 സ്‌പെഷല്‍ സ്‌കൂളുകളില്‍ നിന്നുള്ള കായികതാരങ്ങള്‍  മത്സരങ്ങളില്‍ പങ്കുചേര്‍ന്നു. വൈകുന്നേരം നടന്ന  അവാര്‍ഡ് ദാന ചടങ്ങ് മനോരമ ചീഫ് ന്യൂസ് സബ് എഡിറ്റര്‍ വിനോദ് നായര്‍ ഉദ്ഘാടനം ചെയ്തു. 

എസ്.എഫ്.എസ് സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ഡോ  കെ.വി. മനു അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ് പടികര മുഖ്യ പ്രഭാഷണം നടത്തി.പ്രിന്‍സിപ്പല്‍ ഫാദര്‍ ഡോ പി.കെ റോയ്, ഫാദര്‍ വിനോദ് പുത്തന്‍പുരയ്ക്കല്‍, ഫാദര്‍ റോയ് മാത്യു വടക്കേല്‍, സാന്‍ജോസ് വിദ്യാലയ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അനുപമ,തുടങ്ങിയവര്‍ പ്രസംഗിച്ചു.  ഒന്നാം സമ്മാനമായി 7001 രൂപയും എവറോളിംഗ് ട്രോഫിയും,രണ്ടാം സമ്മാനമായി 5001 രൂപയും എവറോളിംഗ് ട്രോഫിയും ആണ് സമ്മാനിച്ചത്. 400 ഓളം കായികതാരങ്ങള്‍   മത്സരത്തില്‍ പങ്കുചേര്‍ന്നു. മത്സരത്തില്‍ ആയാംകുടി സ്‌പെഷ്യല്‍ സ്‌കൂള്‍  ഒന്നാം സ്ഥാനം കരസ്ഥമാക്കി.


Post a Comment

0 Comments