മേവട ക്ഷീരോല്‍പാദക സഹകരണ സംഘം ഭരണസമിതി അംഗമായിരുന്ന സണ്ണിച്ചന്‍ പി മറ്റത്തിന്റെ വിയോഗത്തെ തുടര്‍ന്ന് അനുസ്മരണയോഗം സംഘം ഹാളില്‍ വച്ച് ചേര്‍ന്നു. 2012 മുതല്‍ സംഘത്തിന്റെ സജീവ് പ്രവര്‍ത്തകനും ബോര്‍ഡ് മെമ്പറും ആയിരുന്ന സണ്ണിച്ചന്‍ ബ്ലോക്കിലെ മികച്ച ക്ഷീരകര്‍ഷകനായി മൂന്നുപ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ സംഘം പ്രസിഡന്റ് , ബോര്‍ഡ് മെമ്പര്‍മാര്‍, കര്‍ഷകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.





0 Comments