പാലാ നഗരസഭ സ്റ്റേഡിയത്തില്‍ കായികമേളകള്‍ തുടര്‍ച്ചയായി നടക്കുമ്പോള്‍ തകര്‍ന്ന സിന്തറ്റിക് ട്രാക്ക് കായികതാരങ്ങള്‍ക്ക് ദുരന്തമാവുകയാണ്. സിന്തറ്റിക് ട്രാക് പുനര്‍ നിര്‍മ്മിക്കുന്നതില്‍ അധികൃതര്‍ക്ക് അലംഭാവമെന്ന പരാതിയും ഉയരുകയാണ്.
പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് പുനര്‍ നിര്‍മ്മിക്കുവാന്‍ പണം അനുവദിച്ചിട്ട് നാളേറെയായിട്ടും തകര്‍ന്ന ട്രാക്കിലാണ് റവന്യൂ ജില്ലാ കായിക മത്സരങ്ങള്‍ വരെ നടന്നത്. സര്‍ക്കാരില്‍ നിന്ന് അനുവദിച്ച പണം ഉപയോഗിച്ച് സ്റ്റേഡിയത്തിന്റെ സിന്തറ്റിക് ട്രാക്ക് മികച്ച രീതിയില്‍ നിര്‍മ്മിക്കുവാന്‍ പാലാ നഗരസഭാ ഭരണസമിതി സത്വര നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് പാലാ ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജോസ് പനയ്ക്കച്ചാലി ആവശ്യപ്പെട്ടു.





0 Comments