Breaking...

9/recent/ticker-posts

Header Ads Widget

തലനാട് ഗ്രാമപഞ്ചായത്തില്‍ വികസന സദസ്സ് നടന്നു



തലനാട് ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേം സാഗര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ആരോഗ്യം, ഭവന നിര്‍മാണം,  ദാരിദ്ര്യ നിര്‍മാര്‍ജനം തുടങ്ങിയ മേഖലകളില്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങളില്‍ വലിയ മാറ്റമുണ്ടാക്കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗ്രാമപഞ്ചായത്തിന്റെ പ്രോഗസ് റിപ്പോര്‍ട്ട് പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  നിര്‍വഹിച്ചു.തലനാട് ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ നടന്ന പരിപാടിയില്‍  മലയോര മേഖലയുടെ വികസനത്തിനായി നടപ്പാക്കിയ പ്രവര്‍ത്തനങ്ങളും ഭാവി സാധ്യതകളുമാണ് പ്രധാന ചര്‍ച്ചാ വിഷയങ്ങളായത്.  

ഇല്ലിക്കല്‍കല്ല് ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും കര്‍ഷകര്‍ നേരിടുന്ന വിളനാശം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്നും ആവശ്യമുയര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സെബാസ്റ്റ്യന്‍ പി. വര്‍ക്കി പഞ്ചായത്തുതല വികസന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സോളി ഷാജി, സ്ഥിരം സമിതി അധ്യക്ഷരായ വത്സമ്മ ഗോപിനാഥ്, രാഗിണി ശിവരാമന്‍, ആശാ റിജു, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ. ഷാജി, സോണി ബിനീഷ്, ഷമീല ഹനീഫ, റോബിന്‍ ജോസഫ്, കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ഷിനി മോഹന്‍, ബി.ഡി.ഒ. എം. സാജന്‍, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിനു ജോഷി, ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍ ബിനീഷ് എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments