ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ എത്തുന്നവര്‍ക്ക് ഭീഷണിയായി തണല്‍മരം. ഏറ്റുമാനൂര്‍ പാലാ റോഡില്‍ മങ്ങരക്കലുങ്ക് ബസ്റ്റോപ്പില്‍ ആണ് വെയ്റ്റിംഗ് ഷെഡിനു മുകളിലേയ്ക്ക് ഏതുസമയവും പതിക്കാവുന്ന വിധം തണല്‍മരം ചാഞ്ഞു നില്‍ക്കുന്നത്. തണല്‍ മരത്തിന്റെ ഭാരം താങ്ങാന്‍ കഴിയാതെ, നിലവില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേല്‍ക്കൂര തകര്‍ന്ന നിലയിലാണ്. ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് പൊതുമരാമത്തും വകുപ്പും ട്രീ കമ്മിറ്റിയും ഈ പാഴ് മരം മുറിക്കുവാന്‍ ശുപാര്‍ശ നല്‍കിയിരുന്നു. കളക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും അപകടാവസ്ഥയിലായ ഈ തണല്‍മരം മുറിച്ചു മാറ്റുവാനോ, ബസ് കാത്തിരിപ്പ് കേന്ദ്രം സംരക്ഷിക്കുവാനോ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.





0 Comments