വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെയും പാലാ നഗരസഭയുടെയും നിര്‍മാണ്‍ ഓര്‍ഗനൈസേഷന്റെയും ആഭിമുഖ്യത്തില്‍ തൊഴില്‍ മേള പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്നു. നവംബര്‍ 15 ന് നടക്കുന്ന വികസന സദസ്സിനുമുന്നോടിയായാണ് തൊഴില്‍ മേള നടന്നത്. നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ അധ്യക്ഷയായിരുന്നു. കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനെറ്റര്‍ അഭിലാഷ് ദിവാകര്‍ മുഖ്യപ്രഭാഷണം നടത്തി. വിജ്ഞാന കേരളം ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ രമേശ് പി പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സാവിയോ കാവുകാട്ട്, ലിസിക്കുട്ടി മാത്യു, ജോസ് ചീരാംകുഴി, ബിന്ദു മനു, നഗരസഭാംഗങ്ങളായ ആന്റോ ജോസ് പടിഞ്ഞാറെക്കരമ ജോസിന്‍ ബിനോമ ഷാജു തുരുത്തന്‍, ലീന സണ്ണി, സെക്രട്ടറി ജൂഹിമരിയ ടോം, CDS ചെയര്‍പെഴ്‌സണ്‍ ശ്രീകല അനില്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കമ്പനികളും സ്ഥാപനങ്ങളും തൊഴില്‍ മേളയില്‍ പങ്കെടുത്തു. നിരവധി ഉദ്യാഗാര്‍ത്ഥികള്‍ തൊഴിലവസരങ്ങള്‍ തേടി മേളയില്‍ പങ്കെടുക്കാനെത്തി.


.webp)


0 Comments