Breaking...

9/recent/ticker-posts

Header Ads Widget

ഗതാഗതക്രമീകരണം ഒരുക്കിയതോടെ നഗരത്തില്‍ തിരക്ക് കുറഞ്ഞു



രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഗതാഗതക്രമീകരണം ഒരുക്കിയതോടെ നഗരത്തില്‍ തിരക്ക് കുറഞ്ഞു. സ്വകാര്യ ബസുകള്‍ സര്‍വ്വീസ് ചുരുക്കുകയും ചെയ്തതോടെ യാത്രക്കാരും വലഞ്ഞു. 23-ാം തീയതി നഗരത്തില്‍ ഏര്‍പ്പെടുത്തിയ ഗതാഗത ക്രമീകരണം എന്ന തരത്തിലായിരുന്നു അറിയിപ്പ് ലഭിച്ചത്. എന്നാല്‍ ക്രമീകരണം ആരംഭിക്കുന്ന സമയം വ്യക്തമാകാതിരുന്നത് ആശയക്കുഴപ്പത്തിനിടയാക്കി. ഉച്ചകഴിഞ്ഞ് ബസ് സര്‍വീസുകളും കുറച്ചതോടെ സ്‌കൂളുകള്‍ ഉച്ചയോടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളിലേയ്ക്ക് മടങ്ങുന്നതിനു ബസ് കുറവായിരുന്നതും യാത്രാക്ലേശത്തിനിടയാക്കി. ദീര്‍ഘദൂര സര്‍വ്വീസുകളും കുറവായിരുന്നു. വൈകുന്നേരം തിരികെയെത്തുന്ന ബസുകളാണ് എറണാകുളം റൂട്ടില്‍ സര്‍വ്വീസ് നടത്തിയത്. നഗരത്തിലേയ്ക്ക് ആലുകളെത്തിയത് കുറഞ്ഞതോടെ പല വ്യാപാര സ്ഥാപനങ്ങളും അടച്ചിടുകയും ചെയ്തു.



Post a Comment

0 Comments