കായിക രംഗത്ത് എന്നും പ്രസക്തി ഉണ്ടായിരുന്ന പാലായുടെ കായികപ്പെരുമ വീണ്ടെടുക്കണമെന്നും എത്രയും പെട്ടന്ന് പാല മുന്‍സിപ്പല്‍ സിന്തറ്റിക് ട്രാക് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നും കെ.പി.സി.സി. നേതാവ് അഡ്വ. ടോമി കല്ലാനി ആവശ്യപ്പെട്ടു. പാല മുന്‍സിപ്പല്‍ ഓഫീസിനു മുന്‍പില്‍ വിവിധ കായിക സംഘടനകളുടെ ആഭിമുഖ്യത്തില്‍ അഡ്വ. സന്തോഷ് മണര്‍കാട് നയിക്കുന്ന ട്രാക് സ്‌ട്രൈക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായികവേദി സംസ്ഥാന സെക്രട്ടറി പ്രൊഫ. സണ്ണി സഖറിയാസ് അദ്ധ്യക്ഷത വഹിച്ചു.
പ്രൊഫ. സതീഷ് ചൊള്ളാനി, സാബു എബ്രാഹം, കൗണ്‍സിലര്‍മാരായ വി.സി. പ്രിന്‍സ്, ജിമ്മി ജോസഫ്, മായാ രാഹുല്‍ വിവിധ കായിക സംഘടനകളെ പ്രതിനിധികരിച്ച് ജോസ് വേരനാനി, തോമസുകുട്ടി നെച്ചിക്കാട്ട്, ജോഷി വട്ടക്കുന്നേല്‍, അഡ്വ. എ.എസ്. തോമസ്, ടോണി തൈപ്പറമ്പില്‍, വി.എം. അബ്ദുള്ളഖാന്‍, രാഹുല്‍ പി.എന്‍., ആര്‍. ജോഷി നെല്ലിക്കുന്നേല്‍, ബാബു കുഴിവേലി, പ്രശാന്ത് വള്ളിച്ചിറ, സത്യനേശേന്‍ തോപ്പില്‍, തോമസുകുട്ടി ചെമ്പുളായില്‍, അപ്പച്ചന്‍ പാതിപ്പു രയിടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.





0 Comments