ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ ഗതാഗതം നിയന്ത്രിക്കുന്ന പോലീസുകാര്‍ക്കും ഹോം ഗാര്‍ഡുകള്‍ക്കുമായി ട്രാഫിക് കണ്‍ട്രോള്‍ ബൂത്ത് സ്ഥാപിച്ചു. പ്രതികൂല കാലാവസ്ഥയില്‍ ഗതാഗത നിയന്ത്രണത്തില്‍ ഏര്‍പ്പെടുന്ന ട്രാഫിക് ഡ്യൂട്ടി ഉദ്യോഗസ്ഥര്‍ക്ക് ഇത് ആശ്വാസകരമാകും. ഏറ്റുമാനൂര്‍ പോലീസിന്റെ സഹകരണത്തോടെ BI&BI one ടൂര്‍സ് ആന്‍ഡ് ട്രാവല്‍സാണ് ബൂത്ത് സ്ഥാപിച്ചത്.
പോലീസും,ഹോം ഗാര്‍ഡുകളും ഏറെ ബുദ്ധിമുട്ടിയാണ് പ്രതികൂല കാലാവസ്ഥയില്‍ ട്രാഫിക് നിയന്ത്രിച്ചിരുന്നത്. ഇതിനൊരു പരിഹാരമായാണ് ട്രാഫിക് കണ്‍ട്രോള്‍ ബൂത്ത് സ്ഥാപിച്ചത്. BI&BI one ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രൊപ്രൈറ്റര്‍മാരായ ബിജു പേണ്ടാനത്ത്, ബിബീഷ് ജോര്‍ജ് വേലിമറ്റം എന്നിവരാണ് ബൂത്ത് സ്‌പോണ്‍സര്‍ ചെയ്തത്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടുള്ള നിര്‍ദ്ദേശങ്ങളും ട്രാഫിക് ബൂത്തില്‍ ലേഖനം ചെയ്തിട്ടുണ്ട്. ട്രാഫിക് കണ്‍ട്രോള്‍ ബൂത്തിന്റെ കൈമാറ്റ ചടങ്ങ് ഉടന്‍ നടക്കും. ഇതോടനുബന്ധിച്ച് BI&BI one ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എല്ലാ മാസവും നല്‍കിവരുന്ന ചികിത്സ ധനസഹായ വിതരണവും നടക്കും.





0 Comments