Breaking...

9/recent/ticker-posts

Header Ads Widget

ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 24,25, 26, 27 തീയതികളില്‍



ഈശോയുടെ മനുഷ്യാവതാര ജൂബിലിയുടെ ഭാഗമായി, കോട്ടയം അതിരൂപത ഒരുക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 24,25, 26, 27 തീയതികളിലായി ഉഴവൂര്‍ ഒ.എല്‍.എല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ നടത്തും. ഫാദര്‍ ഡാനിയേല്‍ പൂവണ്ണത്തില്‍ കണ്‍വെന്‍ഷന്‍ നയിക്കും. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയാണ് ഈ വചന വിരുന്നിന് ആദിത്യമരുളുന്നത്. ഉഴവൂര്‍ ഫൊറോനായിലെ ഒന്‍പതു പള്ളികളില്‍ നിന്നുമുള്ള വൈദികരും സന്ന്യസ്തരും ഉള്‍പ്പെടുന്ന വിവിധ കമ്മിറ്റികള്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കും. 


ഉഴവൂര്‍ പള്ളി വികാരി ഫാദര്‍ അലക്‌സ് ആക്കപറമ്പില്‍ ആണ് ജനറല്‍ കണ്‍വീനര്‍. 10000 ത്തോളം വിശ്വാസികള്‍ക്ക് ദൈവവചനം കേള്‍ക്കുന്നതിനുള്ള വചനവേദിയുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാദിവസവും വൈകിട്ട് 4.30ന് ജപമാലയും അഞ്ചുമണിക്ക് ദിവ്യബലിയും ഉണ്ടായിരിക്കും. തുടര്‍ന്ന് ആറുമണി മുതല്‍ 9 മണി വരെയായിരിക്കും വചനപ്രഘോഷണം. കുറവിലങ്ങാട് പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഫാദര്‍ അലക്‌സ് ആക്കപറമ്പില്‍, ഫാദര്‍ ജോസഫ് ഈഴാറത്ത്, ഫാദര്‍ ജോസ് നെടുങ്ങാട്ട്, സജോ സൈമണ്‍ വേലിക്കട്ടല്‍,  സ്റ്റീഫന്‍ വെട്ടത്ത് കണ്ടത്തില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു .

Post a Comment

0 Comments