Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാര്‍ത്ഥികളോട് ചില ബസ് ജീവനക്കാര്‍ മോശമായി പെരുമാറുന്നതായി വൈഷ്ണവി രാജേഷ്




കണ്‍സഷന്‍ നിരക്കില്‍  സ്വകാര്യ ബസ്സുകളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളോട്  ചില ബസ്  ജീവനക്കാര്‍ മോശമായി പെരുമാറുന്നതായി നാട്ടകം ഗവ.കോളജ് വിദ്യാര്‍ത്ഥിനിയായ വൈഷ്ണവി രാജേഷ് പറയുന്നു.  പാലാ വലവൂര്‍ സ്വദേശിനിയായ വൈഷ്ണവി രാജേഷിന് കണ്‍സഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പാലായില്‍ വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള സംഘര്‍ഷത്തിനും ബസ് പണിമുടക്കിനും കാരണമായത്. നാട്ടകത്തു നിന്നും പാലായിലേക്ക് നേരിട്ട് ബസ് ഇല്ലാത്തതു കൊണ്ട് കോട്ടയം പ്രൈവറ്റ് സ്റ്റാന്റിലെത്തി കുഴിത്തോട്ട് സെന്റ് മരിയ ബസില്‍ കയറിയ വൈഷ്ണവിക്ക് കണ്‍സഷന്‍ നല്‍കാന്‍ തയ്യാറാകാതിരുന്ന കണ്ടക്ടര്‍ വിദ്യാര്‍ത്ഥിനിയെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചു. 

കണ്‍സഷന്‍ കാര്‍ഡും ID യും കാണാന്‍ പോലും തയ്യറാകാതെ, നാണം കെട്ട് എത്ര നാള്‍ യാത്ര ചെയ്യും എന്ന രീതിയില്‍ സംസാരിക്കുകയായിരുന്നു. കണ്ടക്ടര്‍ മോശമായി സംസാരിച്ച വിവരം സഹോദരനായ വൈശാഖിനെ അറിയിക്കുകയും വൈശാഖും SFI സുഹൃത്തുക്കളും ബസ് സ്റ്റാന്‍ഡില്‍ എത്തുകയും ചെയ്തു ഇവരോട് ബസ് ജീവനക്കാര്‍ മോശമായി സംസാരിച്ചതായി വൈഷ്ണവി പറഞ്ഞു. SFI ഏരിയാ സെക്രട്ടറിയായ ടുബിയെയും വൈശാഖിനെയും അസഭ്യം പറയുകയും ഷര്‍ട്ട് വലിച്ചു കീറുകയും  തറയില്‍ തള്ളിയിട്ട് ചവിട്ടുകയും ചെയ്തായി വൈഷ്ണവി പറഞ്ഞു. ഈ സംഭവത്തില്‍ പ്രതിഷേധിച്ചാണ് കൊട്ടാരമറ്റം സ്റ്റാന്റില്‍ യോഗം ചേര്‍ന്നത്. കണ്‍സഷന്‍ നിരക്കില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് ചില പ്രൈവറ്റ് ബസ്  കണ്ടക്ടര്‍മാര്‍ മോശമായി സംസാരിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും കണ്‍സഷന്‍ നല്‍കാതിരിക്കുകയും ചെയ്യുന്നത് വിദ്യാര്‍ത്ഥികളില്‍ അമര്‍ഷത്തിന് കാരണമാകുന്ന സാഹചര്യത്തിലാണ് ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നതെന്നും പരാതിപ്പെട്ട തന്നെക്കുറിച്ചും  തെറ്റിദ്ധാരണ പരത്തുന്ന പ്രചരണങ്ങളാണ് ചിലര്‍ നടത്തുന്നതെന്നും വൈഷ്ണവി രാജേഷ് പറയുന്നു.


Post a Comment

0 Comments