പാലാ മരിയ സദനത്തില്‍ അന്താരാഷ്ട്ര വയോജന ദിനാചരണ പരിപാടികള്‍ നടന്നു. കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പും കോട്ടയം ജില്ലാ പഞ്ചായത്തും പാലാ മരിയസദനവും സംയുക്തമായാണ് വയോജന ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത പ്രസിഡന്റ് ഹേമലതാ പ്രേംസാഗര്‍ ഉദ്ഘാടനം ചെയ്തു. പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ അധ്യക്ഷനായിരുന്നു. വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വിശിഷ്ട വ്യക്തിത്വങ്ങളെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. നാദസ്വര വിദ്വാന്‍ പൂഞ്ഞാര്‍ ഗോപാലകൃഷ്ണ പണിക്കര്‍, കാഴ്ചയുടെ പരിമിതികളെ മറികടന്ന കലാകാരന്‍ ഐസക് എബ്രഹാം, കുട്ടിയമ്മ വര്‍ഗീസ് തൈച്ചുപറമ്പില്‍ എന്നിവരെയും, മരിയസദനം കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗങ്ങളായ . കെ.സി. ജോസഫ്, ഒ.എം. റോസമ്മ എന്നിവരെയും ചലച്ചിത്രനടന്‍ കോട്ടയം രമേശ്, മരിയ സദനത്തിലെ വൃദ്ധജനങ്ങളുടെ പുനരധിവാസത്തിനായി സ്ഥലം നല്‍കിയ ഉമ്മച്ചന്‍ കുരിക്കാട്ട് മാലയില്‍ എന്നിവരുടെ പ്രതിനിധികളെയുമാണ് ആദരിച്ചത്.
ഒരിക്കല്‍ നമ്മെ കൈപിടിച്ച് നടത്തിയവരെ പരിപാലിക്കുന്നത് ഏറ്റവും ഉയര്‍ന്ന ബഹുമതിയാണെന്നും, ആ കരങ്ങള്‍ക്ക് സ്‌നേഹത്തിന്റെ താങ്ങായി നില്‍ക്കണമെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം. മാത്യു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസ് മോന്‍ മുണ്ടക്കല്‍, നിര്‍മല ജിമ്മി, രാജേഷ് വാളിപ്ലാക്കല്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പര്‍ ഫാ റോയ് വടക്കേല്‍, വനിതാ വികസന കോര്‍പ്പറേഷന്‍ ബോര്‍ഡ് മെമ്പര്‍ , പെണ്ണമ്മ ജോസഫ്, വാര്‍ഡ് കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍, ജില്ലാതല വയോജന കൗണ്‍സില്‍ അംഗങ്ങളായ ടി.വി. മോഹന്‍കുമാര്‍, പി.ജി. തങ്കമ്മ, കെ.എസ്. ഗോപിനാഥന്‍ നായര്‍, സി.ടി. കുര്യാക്കോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കോട്ടയം ജില്ലയുടെ ആറ് വ്യത്യസ്ത സോണുകളില്‍ നിന്നുള്ള വിവിധ സ്ഥാപനങ്ങളിലെ അന്തേവാസികളും പ്രവര്‍ത്തകരും ഉള്‍പ്പെടെ ഇരുന്നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. മരിയസദനത്തിലെയും മറ്റ് സ്ഥാപനങ്ങളിലെയും അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ചടങ്ങിന് മാറ്റുകൂട്ടി. കോട്ടയം ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ സിജു ബെന്‍ സ്വാഗതവും മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ് നന്ദിയും പറഞ്ഞു.





0 Comments