കേരളാ വേലന്‍ ഏകോപന സമിതി പ്രഥമ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് കോട്ടയത്തെ സമ്മേളന നഗറില്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേല്‍ പതാക ഉയര്‍ത്തി. ജോഷി പരമേശ്വരന്‍, സുരേഷ് മൈലാട്ടുപാറ, അജിത്ത് കുമാര്‍ സി.തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാന കൗണ്‍സില്‍ യേഗവും ചര്‍ച്ചാ ക്ലാസും നടന്നു. രണ്ടാം ദിവസമായ ഞായറാഴ്ച രാവിലെ 9.30 ന് ചില്‍ഡ്രന്‍സ് ലൈബ്രറി ഹാളില്‍ പ്രതിനിധി സമ്മേളനം പട്ടികജാതി വര്‍ഗ്ഗ ക്ഷേമ വകുപ്പുമന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്യും.രാജീവ് നെല്ലിക്കുന്നേല്‍ അദ്ധ്യക്ഷത വഹിക്കും. 2.30 ന് ആയിരങ്ങള്‍ അണിനിരക്കുന്ന സാംസ്‌കാരിക ഘോഷയാത്രയെ തുടര്‍ന്ന് 4ന് തിരുനക്കര മൈതാനത്ത് അംബേദ്കര്‍ നഗറില്‍ നടക്കുന്ന പൊതുസമ്മേളനം സഹകരണ ദേവസ്വം വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. രാജീവ് നെല്ലിക്കുന്നേല്‍ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. ഫ്രാന്‍സിസ് ജോര്‍ജ്.. എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. തുടങ്ങിയവര്‍പ്രസംഗിക്കും.
0 Comments